മുംബൈ: പാകിസ്ഥാനില്‍ പിടിയിലായ ഇന്ത്യന്‍ പൗരന് കാണാതായ സിമി പ്രവര്‍ത്തകനെന്ന് റിപ്പോര്‍ട്ട്. പിടിയിലായ ജോഗേശ്വരരി സ്വദേശി ഷെയ്ഖ് നബി, നിരോധിത സംഘടനയായ സ്റ്റുഡന്റ് ഇസ്ലാമിക് മൂവ്മെന്റ് ഇന്ത്യ (സിമി)യുമായി ബന്ധമുള്ളയാളാണെന്ന് സുരക്ഷ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയില്‍ ആക്രമണങ്ങള്‍ നടത്താന്‍ പരിശീലനത്തിനായി 2005-ല്‍ ഇയാള്‍ പാകിസ്ഥാനിലേക്ക് പോയതാണെന്നും ഏജന്‍സികള്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം മതിയായ യാത്ര രേഖകളില്ലാതെ ഇന്ത്യന്‍ പൗരനെ ഇസ്ലാമാബാദില് അറസ്റ്റ് ചെയ്തതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഷെയ്ഖ് നബി ജോഗേശ്വരരിയില്‍ നിന്ന് കാണാതായ താജ് നബിയാണെന്ന് ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണങ്ങള്‍ പുറത്തുവന്നിട്ടില്ല.
2005-ല്‍ പന്ത്രണ്ടോളം യുവാക്കളെ മുംബൈയിലെ ജോഗേശ്വരരിയില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായിരുന്നു. യുവാക്കളെ സിമി പ്രവര്‍ത്തകര്‍ സ്വാധീനിച്ചിരുന്നതായും ദേശദ്രോഹപ്രവര്‍ത്തനങ്ങള്‍ക്കായി പരിശീലിപ്പിച്ചിരുന്നതായും തീവ്രവാദ വിരുദ്ധ വിഭാഗം കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പരിശീലനത്തിനായി ഇവര്‍ പാകിസ്ഥാനിലേക്ക് പോയത്.
പാകിസ്ഥാനിലേക്ക് തീവ്രവാദ പരിശീലനത്തിന് പോയ ബഡാ ഇമ്രാന്, ഛോട്ടാ ഇമ്രാന്, താജ് നബി എന്നിവര്‍ ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമം നടത്തിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സുരക്ഷ സൈനികരുടെ ചെറുത്തു നില്‍പ്പുമൂലം ഇവര്‍ക്ക് ഇതിന് സാധിച്ചിരുന്നില്ല.
Discussion about this post