ഡൽഹി: ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ അരീനയിൽ ഉണ്ടായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആക്രമണത്തിന് ഇരയായി ജീവൻ നഷ്ടപ്പെട്ടവരുടെ ഉറ്റവരുടെ വേദനയിൽ പങ്കുചേരുന്നുവെന്നും സംഭവം തീർത്തും അപലപനീയമാണെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
തിങ്കളാഴ്ച രാത്രി 10.30ന് സംഗീത പരിപാടിക്കിടെയുണ്ടായ സ്ഫോടനത്തിൽ 19പേരാണ് മരിച്ചത്. യുഎസ് പോപ്പ് ഗായിക അരിയാന ഗ്രാൻഡേയുടെ സംഗീത പരിപാടി അവസാനിച്ച് കാണികൾ പുറത്തേക്കിറങ്ങവെയായിരുന്നു സ്ഫോടനം. സംഭവത്തിൽ അമ്പതോളം പേർക്കു പരിക്കേറ്റിരുന്നു.
അതേസമയം, സ്ഫോടനം ഭീകരാക്രമണമാണോ എന്ന് സംശയമുണ്ട്.
Pained by the attack in Manchester. We strongly condemn it. Our thoughts are with the families of the deceased & prayers with the injured.
— Narendra Modi (@narendramodi) May 23, 2017
Discussion about this post