ഡല്‍ഹി: രാജ്യത്തെ രഹസ്യവിവരങ്ങള്‍ ചോര്‍ത്തുന്നതിനായി സൈബര്‍ ചാരവൃത്തി ശക്തമാകുന്നുവെന്ന രഹസ്യ വിവരത്തെ തുടര്ന്ന്കേന്ദ്രപ്രതിരോധ മന്ത്രാലയം അതീവ ജാഗ്രതയില്‍. ചൈനയും പാക്കിസ്ഥാനും അടക്കമുള്ള വിദേശ രാജ്യങ്ങള്‍ വലിയ തോതില്‍ രഹസ്യ വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. ആഭ്യന്തര മന്ത്രാലയം നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സൈനിക വിഭാഗങ്ങള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കും പ്രതിരോധ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ഏറ്റവും നവീനമായ സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കാനാണ് നിര്‍ദേശം.
ചൈനീസ് ഹാക്കര്‍മാരാണ് മിലിട്ടറി നെറ്റ് വര്‍ക്കുകളുടെ വിശദാംശങ്ങള്‍ കൂടുതലായും ചോര്‍ത്തുന്നത്. ഇന്ത്യയെ കൂടാതെ യു എസ് ,യു കെ, ജര്‍മ്മനി എന്നീ രാജ്യങ്ങളുടെ വിവരങ്ങളും ചൈന ചോര്‍ത്താറുണ്ടെന്ന് പ്രതിരോധ മന്ത്രാലയം പറയുന്നു. ഹാക്കിങ്ങിനു മാത്രമായി 30,000 കമ്പ്യൂട്ടര്‍ വിദഗ്ദ്ധരുള്ള പ്രത്യേക സൈനിക വിഭാഗം ചൈനയ്ക്കുണ്ട്.
Discussion about this post