സവാന: റോക്ക് സംഗീതജ്ഞൻ ഗ്രെഗ് അൽമാൻ (69) അന്തരിച്ചു. ശനിയാഴ്ച വൈകുന്നേരം ജോർജിയയിലെ സവാനയിലെ വസതിയിലായിരുന്നു അന്ത്യം.
ആരോഗ്യപ്രശ്നങ്ങളാൽ ദീർഘനാളായി അൽമാൻ ചികിത്സയിലായിരുന്നു. അൽമാൻ ബ്രദേഴ്സ് ബാൻഡിന്റെ സ്ഥാപകാംഗമായിരുന്നു അൽമാൻ.
1960 ൽ മൂത്ത സഹോദരൻ ഡ്വാനെയുമായി ചേർന്ന് ആരംഭിച്ച ബാൻഡിലൂടെയാണ് അൽമാൻ ശ്രദ്ധേയനായത്. ബാൻഡിലെ പ്രധാനഗായകനും കീബോർഡിസ്റ്റുമായിരുന്നു അദ്ദേഹം. പ്രശസ്തമായ നിരവധി ഗാനങ്ങളും അൽമാൻ രചിച്ചിട്ടുണ്ട്
Discussion about this post