ഡല്‍ഹി: കശ്മീരില്‍ പ്രതിഷേധക്കാരുടെ കല്ലേറില്‍ നിന്ന് രക്ഷപ്പെടാന്‍ യുവാവിനെ സൈനിക ജീപ്പിനു മുന്നില്‍ കെട്ടിയിട്ട് കവചം തീര്‍ത്ത സംഭവത്തെ അനുകൂലിച്ച് കരസേനാ മേധാവി ബിപിന്‍ റാവത്ത്. കശ്മീരിലെ വൃത്തികെട്ട കലാപങ്ങള്‍ക്ക് എതിരെ പോരാടാന്‍ പുതിയ രീതികള്‍ പരീക്ഷിക്കേണ്ടിവരുമെന്നു അദ്ദേഹം പറഞ്ഞു.
ഏപ്രില്‍ ഒമ്പതിന് ശ്രീനഗര്‍ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിനിടെയാണ് ഫാറൂഖ് അഹമ്മദ് ഖാന് എന്ന ഇരുപത്താറുകാരനെ സൈന്യം മനുഷ്യ കവചമാക്കിയത്. ബല്‍ഗാം ജില്ലയില്‍ പ്രതിഷേധക്കാരുടെ കല്ലേറില്‍ നിന്ന് രക്ഷപ്പെടാനാണ് ഇയാളെ ജീപ്പിന് മുന്നില്‍ കെട്ടിയിട്ടത്. സൈന്യത്തിനു നേരെ കല്ലെറിഞ്ഞു എന്നാരോപിച്ചാണ് ഫാറൂഖിനെ ജീപ്പിനു മുന്നില്‍ കെട്ടിയിട്ടത്.
കഴിഞ്ഞ ദിവസം യുവാവിനെ സൈനിക ജീപ്പിനു മുന്നില്‍ കെട്ടിയിടാന്‍ ഉത്തരവിട്ട മേജര്‍ ലീത്തുല്‍ ഗോഗോയ്ക്ക് സൈനിക ബഹുമതി ലഭിച്ചിരുന്നു.
Discussion about this post