പത്മശ്രീ പുരസ്‌കാരം തിരിച്ചുനല്‍കാന്‍ സെയ്ഫ് അലിഖാന്‍ തയ്യാറാണെന്ന് കരീന കപൂര്‍. പത്മശ്രീ പുരസ്‌കാരം ചോദിച്ചു വാങ്ങിയതല്ലെന്നും സെയ്ഫ് അലിഖാന്റെ ഭാര്യയായ കരീന കപൂര്‍ പറഞ്ഞു. പത്മശ്രീ ഒരു ദേശീയ അംഗീകാരമാണ്. തീര്‍ച്ചയായും വ്യക്തമായ വിശകലനങ്ങള്‍ക്കും പരിശോധനകള്‍ക്കും ശേഷമായിരിക്കും അവാര്‍ഡിനായി തെരഞ്ഞെടുക്കപ്പെടുക. പക്ഷേ അത് തിരിച്ചുനല്‍കാന്‍ സെയ്ഫ് അലിഖാനു മടിയുണ്ടാകില്ലെന്ന് എനിക്ക് ഉറപ്പുണ്ടെന്നും കരീന കപൂര്‍ പറഞ്ഞു.
2012 ല്‍ മുംബൈയിലെ ഹോട്ടലില്‍, ദക്ഷിണാഫ്രിക്കന്‍ വ്യവസായിയുടെ മൂക്ക് ഇടിച്ചുപരത്തിയെന്ന കേസില്‍ കോടതി സെയ്ഫിന് കുറ്റപത്രം നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ്, സെയ്ഫിന് നല്‍കിയ പത്മശ്രീ പുരസ്‌കാരം തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചത്.
Discussion about this post