ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് 240 റണ്‍സിന്റെ വന്‍ വിജയം. ഇന്ത്യ മുന്നോട്ടുവെച്ച 325 റണ്‍സ് വിജയലക്ഷ്യവുമായി കളിക്കാനിറങ്ങിയ ബംഗ്ലാദേശ് 23.5 ഓവറില്‍ 84 റണ്‍സിന് പുറത്താവുകയായിരുന്നു.
മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറും ഉമേഷ് യാദവുമാണ് ബംഗ്ലാ ബാറ്റിങ് നിരയെ തരിപ്പണമാക്കിയത്. ഇന്ത്യയുടെ ബൗളർമാരെല്ലാം ചെയ്തവരെല്ലാം വിക്കറ്റെടുത്തു. 7.3 ഓവറില്‍ 22 റണ്‍സെടുക്കുന്നതിനിടയില്‍ ആറു വിക്കറ്റുകളാണ് ബംഗ്ലാദേശിന് നഷ്ടമായത്. 24 റണ്‍സെടുത്ത മെഹ്ദി ഹസ്സന്‍ മിറാസാണ് ബംഗ്ലാദേശിന്റെ ടോപ്പ് സ്‌കോറര്‍. ഏഴ് ബാറ്റ്‌സ്മാന്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായപ്പോള്‍ അതില്‍ നാല് പേര്‍ അക്കൗണ്ട് തുറക്കും മുമ്പ് ക്രീസ് വിട്ടു.
Discussion about this post