ബെര്‍ലിന്‍: ബോളിവുഡ് താരം പ്രിയങ്ക ചോപ്ര പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ബെര്‍ലിനില്‍ കൂടിക്കാഴ്ച നടത്തി. ജര്‍മ്മന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ബെര്‍ലിനിലെത്തിയപ്പോഴാണ് തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികളുമായി നഗരത്തിലുണ്ടായിരുന്ന പ്രിയങ്ക അദ്ദേഹത്തെ കാണാനെത്തിയത്.
പ്രിയങ്ക തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന്‍റെ ആഹ്ലാദം ആരാധകരമായി പങ്കുവെച്ചത്. പ്രധാനമന്ത്രിക്കൊപ്പമുള്ള തന്റെ ചിത്രവും ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. തനിക്ക് വേണ്ടി അല്‍പം സമയം മാറ്റിവയ്ക്കാന്‍ തയ്യാറായ പ്രധാനമന്ത്രിയോട് അവര്‍ ഇന്‍സ്റ്റാഗ്രാമിലൂടെ നന്ദി പറയുകയും ചെയ്തു.
തന്‍റെ ഹോളിവുഡ് ചിത്രമായ ബേവാച്ചിന്‍റെ പ്രചാരണാര്‍ത്ഥം ആണ് പ്രിയങ്ക ബെര്‍ലിനില്‍ എത്തിയത്. പ്രശസ്തമായ ക്വാന്റികോ ടെലിവിഷന്‍ സീരിസിലും അഭിനയിച്ച പ്രിയങ്ക ആഗോളതലത്തിലും അറിയപ്പെടുന്ന നടിയായി മാറിയിട്ടുണ്ട്.
https://www.instagram.com/p/BUtb5tYjkP1/
Discussion about this post