റിലീസ് ചെയ്ത് മാസം ഒന്ന് പിന്നിട്ടിട്ടും റെക്കോര്‍ഡുകളെ പിന്തള്ളി കുതിക്കുകയാണ് ബാഹുബലി. ആദ്യ 1000 കോടി, 1500 കോടി എന്നീ റെക്കോര്‍ഡുകളും ബാഹുബലി സ്വന്തം പേരിലാക്കിക്കഴിഞ്ഞു.
ചിത്രം നിര്‍മാതാവിന് മാത്രമല്ല അതിലെ താരങ്ങള്‍ക്കും ഏറെ ഗുണം ചെയ്തു. ബാഹുബലിയായി എത്തിയ പ്രഭാസ് നാല് വര്‍ഷമാണ് ചിത്രത്തിനായി മാറ്റിവച്ചത്. ഇത് പ്രഭാസിന് ദോഷമായി എന്ന രീതിയല്‍ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ അതിനെയെല്ലാം തിരുത്തുന്ന രീതിയിലാണ് പുതിയ വാര്‍ത്തകള്‍ പുറത്ത് വരുന്നത്.
അതിന് തെളിവാണ് പ്രഭാസിന്റെ പുതിയ ചിത്രം. ബാഹുബലിക്ക് ശേഷം പ്രഭാസ് അഭിനയിക്കുന്ന പുതിയ ചിത്രം സാഹോയും ബിഗ് ബജറ്റാണ്. 150 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്. അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ട ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. റിലീസിന് മുന്നേ ബാഹുബലിയെ കടത്തിവെട്ടിയിരിക്കുകയാണ് പ്രഭാസിന്റെ പുതിയ ചിത്രം. വിതരണത്തിന്റെ കാര്യത്തിലും ബാഹുബലിയുടെ റെക്കോര്‍ഡ് പഴങ്കഥയാക്കി സഹോ. 400 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ വിതരണാവകാശം വിറ്റ് പോയിരിക്കുന്നത്. ഇറോസ് ഇന്റര്‍നാഷണലാണ് വിതരണാവകാശം വാങ്ങിയിരിക്കുന്നത്. ബാഹുബലിയുടെ വിതരണാവകാശം 350 കോടി രൂപയായിരുന്നു.
ചിത്രം തെലുങ്കിന് പുറമെ തമിഴ്, ഹിന്ദി, മലയാളം ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തും. യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ സുജീത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ജൂലൈയിലാണ് ആരംഭിക്കുന്നത്. ചിത്രീകരണം തുടങ്ങിയതിന് ശേഷം ഏറ്റവും മനോഹര രംഗങ്ങളുള്പ്പെടുത്തിയാണ് സാധരണ ടീസറുകള്‍ സൃഷ്ടിക്കാറുള്ളത്. എന്നാല്‍ ചിത്രീകരണം ആരംഭിക്കുന്നതിന് മുന്നേ ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കി സാഹോ പ്രേക്ഷകരെ ഞെട്ടിച്ചു. ടീസര്‍ വന്‍ഹിറ്റായിരുന്നു.
റോഡ് ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് സാഹോ. പുലിമുരുകന് സിനിമയേക്കാള്‍ ഉയര്‍ന്ന ബജറ്റിലാണ് സാഹോയിലെ ഒരു ഫൈറ്റ് ചിത്രീകരിക്കുന്നത്. രാജ്യാന്തര ഫൈറ്റ് മാസ്റ്ററായ കെന്നി ബേറ്റ്സസ് ആണ് 35 കോടി മുതല്‍ മുടക്കില്‍ ആ സംഘട്ടന രംഗം ചിത്രീകരിക്കുന്നത്.
ബാഹുബലി എന്ന ചിത്രത്തിന് വേണ്ടി നാല് വര്‍ഷം പൂര്‍ണമായി മാറ്റി വച്ച പ്രഭാസ് കാണിച്ചത് മണ്ടത്തരമാണെന്നും അതുകൊണ്ട് പ്രഭാസിനിപ്പോള് സിനിമകളില്ലെന്നും പറഞ്ഞവര്‍ക്കുള്ള മറുപടിയാണ് സാഹോ.
Discussion about this post