കണ്ണൂര്‍: മലയാളിയായ ഭര്‍ത്താവിനൊപ്പം വിനോദ സഞ്ചാരത്തിനെത്തിയ ഫിലിപ്പീന്സ്കാരിയെ അപമാനിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍. ഒറ്റെത്തെയിലെ കാഞ്ഞിരക്കാട്ടുകുന്നേല്‍ ബൈജു തോമസ് (31), ആലക്കോട് പെരുനിലത്തെ കെ. ഷിന്റോ തോമസ് (30), പാറക്കുളം റോബിന് മാത്യു(32), കാപ്പിമലയിലെ പള്ളിക്കുടിയന്‍ ജോമി ജോസ് (25)എന്നിവരെയാണ് ആലക്കോട് അഡീഷണല്‍ എസ്.ഐ ജോണ്സണ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. കണ്ണൂരിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ പൈതല്‍മലയില്‍ വിനോദ സഞ്ചാരത്തിനെത്തിയതായിരുന്നു യുവതിയും ഭര്‍ത്താവും അമ്മയും. റിസോര്‍ട്ടിന് സമീപത്തെ കടയില്‍ നിന്ന് ചായ കുടിച്ചുകൊണ്ടിരിക്കെ ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം കടന്നുപിടിക്കുകയായിരുന്നുവെന്ന് യുവതി പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
പെരുങ്ങോത്തിനടുത്തുള്ള യുവാവും ഫിലിപ്പീന്‍സ് യുവതിയുമായുള്ള വിവാഹം രണ്ടു ദിവസം മുമ്പാണ് നടന്നത്.
Discussion about this post