Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Entertainment

വിദ്യാഭ്യാസമുള്ള നിങ്ങള്‍ക്ക് എന്തിനീ ‘നായര്‍’ വാല്‍? നടി പാര്‍വതി നായരെ വെള്ളം കുടിപ്പിച്ച് തമിഴ് ചാനല്‍ ഷോ

by Brave India Desk
Jun 6, 2017, 03:37 pm IST
in Entertainment
Share on FacebookTweetWhatsAppTelegram

പുരോഗമനപരമെന്ന് എപ്പോഴും മേനിനടിക്കുന്ന കേരളം പോലൊരു സ്ഥലത്ത് ആളുകള്‍ എന്തിനാണ് ഇപ്പോഴും പേരിനൊപ്പം ജാതിവാല്‍ ചേര്‍ക്കുന്നത്? നടി പാര്‍വ്വതി നായരെ വെള്ളം കുടിപ്പിച്ച് തമിഴ് ടെലിവിഷന്‍ ചാനലിന്റെ ടോക്ക് ഷോ. അതിനുള്ള നടിയുടെ മറുപടി തുടര്‍ന്നുള്ള ഗൗരവതരമായ ചര്‍ച്ചകള്‍ക്കാണ് വഴിതെളിച്ചത്.

Stories you may like

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

നായികയോടും പ്രശ്‌നം,.തുടർച്ചയായി സിനിമകൾ പരാജയപ്പെട്ടതിന്റെ ഫ്രസ്ട്രേഷൻ; മാനേജരുടെ പരാതിയിൽ ഉണ്ണി മുകുന്ദനെതിരെ കേസ്

സ്റ്റാര്‍ വിജയ് ചാനലിലെ ‘നീയാ നാനാ?’ എന്ന പരിപാടിയിലായിരുന്നു ചര്‍ച്ച. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് സംസാരിക്കുന്ന, 100 ശതമാനം സാക്ഷരതയുള്ള, നിരന്തരമായുള്ള രാഷ്ട്രീയ സംവാദങ്ങള്‍ നടക്കുന്ന, കമ്യൂണിസത്തിന് വേരോട്ടമുള്ള, പുരോഗമനപരമായ ഒരു സ്ഥലത്ത് എന്തുകൊണ്ടാണ് ആളുകള്‍ ഇപ്പോഴും പേരിനൊപ്പം ജാതിപ്പേര് ഉപയോഗിക്കുന്നതെന്നായിരുന്നു പാര്‍വ്വതി നായരോടുള്ള ആദ്യ ചോദ്യം. അതിനുള്ള അവരുടെ മറുപടി ഇങ്ങനെയാണ്…

”’നായര്‍’ എന്റെ ജാതിപ്പേരാണ്. ശങ്കരന്‍ നായര്‍ എന്നായിരുന്നു എന്റെ മുത്തച്ഛന്റെ പേര്. പക്ഷേ എന്റെ അച്ഛന്‍ പേരിനൊപ്പമുള്ള ‘നായര്‍’ ഒഴിവാക്കി. വേണുഗോപാല്‍ എന്ന് മാത്രമാണ് അദ്ദേഹം പേരായി ഉപയോഗിച്ചത്. അച്ഛനും അമ്മയും പുരോഗമന ചിന്തയുള്ളവരായിരുന്നു. ജാതിപ്പേര് വേണ്ട എന്നായിരുന്നു അവരുടെ തീരുമാനം. പക്ഷേ എന്റെ പേര് വന്നപ്പോള്‍ പാര്‍വ്വതി വേണുഗോപാല്‍ നായര്‍ എന്നായി. കേരളത്തില്‍ ഒരുപാട് പേര്‍ക്ക് ജാതിപ്പേര് ഒരു ‘പ്രസ്റ്റീജ് ഇഷ്യു’ ആണ്. എന്റെ ജാതി ഇതാണ് എന്നുപറയുന്നതില്‍ അവര്‍ക്ക് വലിയ താല്‍പര്യമാണ്. നായര്‍, നമ്പൂതിരി, നമ്പീശന്‍ തുടങ്ങി ഉയര്‍ന്ന ജാതിക്കാര്‍ മാത്രമാണ് പേരിനൊപ്പം ജാതി ഉപയോഗിക്കുന്നത്.” പാര്‍വ്വതി നായര്‍ പറയുന്നു.

അവതാരകന്റെ അടുത്ത ചോദ്യം ഇങ്ങനെ.. ‘തമിഴ്‌നാട്ടില്‍ വിദ്യാഭ്യാസം നേടിയവരാണ് പേരിനൊപ്പം ജാതിപ്പേര് ഒഴിവാക്കിയത്. പക്ഷേ പുരോഗമനപരമെന്ന് പറയുന്ന കേരളത്തില്‍ എന്തുകൊണ്ടാണ് അത് സംഭവിക്കാത്തത്?’ കേരളം അത്ര പുരോഗമനപരമല്ല എന്നതാണ് അതിന് കാരണമെന്നും പല കാര്യങ്ങളിലും മലയാളികള്‍ യാഥാസ്ഥിതികരാണെന്നുമാണ് പാര്‍വ്വതി നായരുടെ മറുപടി. തുടര്‍ന്ന് ജാതിപ്പേര് വിട്ട് ജാതി വേര്‍തിരിവ് എന്നതിലേക്ക് നീണ്ട ചര്‍ച്ചയില്‍ ജാതി എന്നതിനെ പാര്‍വ്വതി നായര്‍ ഇങ്ങനെ നിര്‍വ്വചിക്കുന്നു.. മനുസ്മൃതിയെ കൂട്ടുപിടിച്ചാണ് ജാതി വളരെ നിരുപദ്രവകരമായ ഒരാശയമാണെന്ന് നടി പറയുന്നത്. ‘ജാതി ആളുകളെ വേര്‍തിരിക്കാന്‍വേണ്ടി ആരംഭിച്ചതല്ല. തൊഴിലിന്റെ അടിസ്ഥാനത്തിലാണ് ഓരോ വിഭാഗത്തെ ഓരോ ജാതിയായി പേരിട്ടുവിളിച്ചത്. ഉദാഹരണത്തിന് അധ്യാപനം, ഭരണനിര്‍വ്വഹണം, കൃഷി തുടങ്ങിയ തൊഴിലുകള്‍. അതുപ്രകാരം എല്ലാ ജാതിയ്ക്കും ഒരേ ബഹുമാനം ലഭിക്കുന്നുണ്ട്..’

തോട്ടിപ്പണി ചെയ്യുന്നവര്‍ക്ക് ഈ ബഹുമാനം ലഭിക്കുന്നുണ്ടോ എന്നാണ് വേദിയില്‍ നിന്നുയര്‍ന്ന ചോദ്യം. ‘അധ്യാപനം, വ്യവസായം ഇതിലൊക്കെ ഏര്‍പ്പെടുന്നവര്‍ക്ക് ഈ വ്യവസ്ഥ ബുദ്ധിമുട്ടുണ്ടാക്കില്ല. പക്ഷേ കക്കൂസ് കഴുകുന്ന ഒരു ജാതിയുണ്ട്. അവരെപ്പറ്റി എന്താണ് അഭിപ്രായം? തലമുറകളുടെ തുടര്‍ച്ചയില്‍ അവര്‍ അതേ ചെയ്യാന്‍ പാടുള്ളൂ എന്ന് പറയുന്നത് ശരിയാണോ? അവിടെയാണ് പ്രശ്‌നം..’

നീണ്ട ചര്‍ച്ചയ്ക്ക് ശേഷവും ‘നായര്‍’ എന്നത് വെറുമൊരു പേരാണെന്നും നേരത്തേ ‘അവിടെത്തന്നെയുള്ളതാണെ’ന്നുമാണ് പാര്‍വ്വതി നായരുടെ പ്രതികരണം. അത് കേവലമൊരു പേരല്ലെന്നും നിങ്ങളെപ്പോലൊരാള്‍ ഇങ്ങനെ പറയുമ്പോള്‍ ലജ്ജ തോന്നുന്നുവെന്നും ‘നീയാ നാനാ’ വേദി പ്രതികരിക്കുന്നു. തമിഴ്‌നാട്ടിലും ജാതീയതയുണ്ടെന്നും പക്ഷേ സവര്‍ണത്വം ഒരു മേന്മയായി തോന്നുന്നില്ലെന്നും പറഞ്ഞാണ് ടോക്ക് ഷോ അവസാനിക്കുന്നത്. ‘തമിഴ്‌നാട്ടില്‍ നായ്ക്കരും ഗൗണ്ടറുമൊക്കെയുണ്ട്. പക്ഷേ ഉയര്‍ന്ന ജാതി ഒരു മേന്മയായി തോന്നുന്നില്ല. യഥാര്‍ഥ വേര്‍തിരിവ് പണമുള്ളവനും ഇല്ലാത്തവനും തമ്മിലാണ്. പണമുള്ളവന്റെ ജാതിയെക്കുറിച്ച് സമൂഹം ശ്രദ്ധയൊന്നും ചെലുത്തില്ല..’

[fb_pe url=”https://www.facebook.com/yukthivaadi/videos” bottom=”30″]

Tags: talk showparvathy nairtamil channel show
ShareTweetSendShare

Latest stories from this section

ശല്യം ചെയ്യുന്ന പന്നികളെ കൊന്ന് കുഴിച്ചുമൂടാം, ഒരുലക്ഷം രൂപ തദ്ദേശസ്ഥാപനങ്ങൾക്ക് നൽകും

മുത്തങ്ങയെന്ന പച്ചയായ യാഥാർത്ഥ്യം ; നീതി പുലർത്തിയോ നരിവേട്ട ?

ഗർഭകാലത്തെ കുറിച്ച് ബുക്കെഴുതണം : മറുപിള്ളയെ പൂജകളോടെ സംസ്കരിച്ചത് ഭർത്താവ് : അമലപോള്‍

മോഹൻലാൽ തുടരും…: വിന്റേജ് ചിത്രം പങ്കുവച്ച് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ,സൈഡിലുള്ളത് വിജയ് സേതുപതിയോ?

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies