കൊച്ചി: ദേശീയ പാതയോരത്തെ മദ്യശാലകള്‍ തുറക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. മദ്യശാലകള്‍ തുറക്കുന്നതിനെതിരായി നല്കിയ ഹര്‍ജിയില്‍ വിധി പറയും വരെ ബാറുകള്‍ തുറക്കരുതെന്നാണ് ഹൈക്കോടതി ഉത്തരവിട്ടു. ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് ബാറുടമകള്‍ അനുകൂല ഉത്തരവ് നേടിയെടുത്തതെന്ന് കാണിച്ച് നല്കിയ ഹര്‍ജിയിലാണ് കോടതി നടപടി.
കോടതിയുടെ ചുമലില്‍ കയറി ബാറുകള്‍ക്ക് വേണ്ടി സര്‍ക്കാര്‍ വെടിവെച്ചു. ദേശീയപാതയെന്ന് മന്ത്രിക്കും സര്‍ക്കാരിനും ബോധ്യമുണ്ടായിരുന്നു. പിന്നെ എന്തിന് ബാറുകള്‍ തുറന്നെന്ന് ഹൈക്കോടതി. ദേശീയ പാത അല്ലെങ്കില്‍ മദ്യശാലകള്‍ അടയ്ക്കൂ താഴിടൂ. സുപ്രീംകോടതിക്ക് മുകളിലല്ല ഹൈക്കോടതിയെന്നും കോടതി ചൂണ്ടിക്കാട്ടി.
ഉത്തരവ് തെറ്റായി വ്യാഖ്യാനിക്കരുതെന്ന് ഹൈക്കോടതി. ബാറുകള്‍ തുറക്കണമെന്ന് ഉത്തരവില്‍ പറഞ്ഞിട്ടില്ല. പരിശോധിക്കണമെന്ന് മാത്രമായിരുന്നു കോടതിയുടെ നിര്‍ദ്ദേശം.
Discussion about this post