മദ്യ ലഭ്യത കുറക്കലാണ് എല്‍ഡിഎഫ് നയമെന്നും മറ്റെല്ലാം നുണ പ്രചരണങ്ങളാണെന്നും പറഞ്ഞുള്ള രണ്ട് പരസ്യ വീഡിയൊകളാണ് ഇടത് മുന്നണി നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് ഇറക്കിയത്. സിനിമാ താരങ്ങളും ഇടതുപക്ഷ സഹയാത്രികരുമായ കെപിഎസി ലളിതയും ഇന്നസെന്റുമായിരുന്നു ആ പരസ്യത്തില്‍ അഭിനയിച്ചത്.
കേരളത്തെ മദ്യവിമുക്തമാക്കാന്‍ പ്രതിജ്ഞ ബദ്ധരാണ് ഇടതു മുന്നണി എന്ന് പരസ്യത്തില്‍ കെപിഎസി ലളിത പറയുന്നു. നുണ പറയുന്നവരെ തിരിച്ചറിയുക, നിങ്ങളുടെ വോട്ട് എല്‍ഡിഎഫിന് എന്നായിരുന്നു ആ പരസ്യത്തിലുള്ളത്. എല്‍ഡിഎഫ് വന്നാല്‍ ബാറുകള്‍ തുറക്കും, വീണ്ടും മദ്യം ഒഴുകും എന്ന യുഡിഎഫ്, ബിജെപി പ്രചരണത്തെ ചെറുക്കാനായിരുന്നു നുണ പറയുന്നവരെ തിരിച്ചറിയുക എന്ന പരസ്യവാചകം-
വീഡിയൊ-
മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും കുറക്കാന്‍ കര്‍ശന നടപടികള്‍ എടുക്കുമെന്നായിരുന്നു ഇന്നസെന്റിന്റെ പ്രചരണ വീഡിയൊവിലെ വാക്കുകള്‍-
വീഡിയൊ-
കേരളത്തിലെ അടച്ചിട്ട ബാറുകള്‍ ബഹൂഭൂരിപക്ഷവും തുറന്നിട്ടാണോ മദ്യലഭ്യത കുറക്കുന്നത് എന്നാണ് വീഡിയൊ പ്രചരിപ്പിച്ച് വിമര്‍ശകരുടെ ചോദ്യം. പഴയ പരസ്യവും വാചകങ്ങളുമൊക്കെ ഒളിപ്പിക്കാന്‍ സൈബര്‍ സഖാക്കള്‍ പാടുപെടുകയാണെന്നും പരിഹാസമുണ്ട്.
Discussion about this post