കണ്ണൂര്‍: തലശേരി ഫസല്‍ കൊലപാതകക്കേസില്‍ ആര്.എസ്.എസ് പ്രവര്‍ത്തകനായ തലശേരി ചെമ്പ്ര സ്വദേശി സുബീഷിന്റെ നിര്‍ണ്ണായക വെളിപ്പെടുത്തല്‍. കൊലപാതകത്തില്‍ ആര് എസ് എസിന് പങ്കില്ലന്നും പൊലീസ് മര്‍ദ്ദിച്ച് രേഖപ്പെടുത്തിയ മൊഴിയെന്നും സുബീഷ് പറഞ്ഞു. കുടുംബത്തെയടക്കം കുടുക്കുമെന്നും പൊലീസ് ഭീഷണിപ്പെടുത്തിയെന്നും സുബീഷ് വ്യക്തമാക്കി. കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സുബീഷ്.
തന്നെ നഗ്നനാക്കി മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം ആണ് പൊലീസ് ആ മൊഴി എടുപ്പിച്ചത്.
പണവും ഭാര്യക്ക് ജോലിയും വാഗ്ദാനം ചെയ്തു. സഹകരിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു. സ്വാഭാവികതയ്ക്കായി പലതവണ മൊഴി റെക്കോര്‍ഡ് ചെയ്തു. ഡിവൈഎസ്പി സദാനന്ദന്റെ നേതൃത്വത്തിലാണ് പൊലീസ് ഇങ്ങനെ മൊഴി എടുപ്പിച്ചത്.
ഇപ്പോള്‍ പ്രചരിക്കുന്ന ശബ്ദരേഖ തന്റേതല്ലെന്നും സുബീഷ് വ്യക്തമാക്കി. ഏതു തരത്തിലുള്ള അന്വേഷണത്തിനും തയ്യാറെന്നും സുബീഷ് പറഞ്ഞു. നുണ പരിശോധനയ്ക്ക് തയ്യാറെന്നും സുബീഷ് പറഞ്ഞു.
പൊലീസിന് നല്കിയ മൊഴിയും വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നതിന് പിന്നാലെ ഫോണ്‍ സംഭാഷണവും പുറത്ത് വന്നിരുന്നു.
Discussion about this post