കോട്ടയം യു.ഡി.എഫിനോട് ഒരു ചതിയും താന്‍ ചെയ്തിട്ടില്ല, വീക്ഷണത്തിന്റെ വീക്ഷണത്തിന് ഇടിവെന്ന് കേരള കോണ്‍ഗ്രസ് ചെയര്മാന് കെ.എം മാണി. മുന്നണിയില്‍ ഇല്ലാത്ത പാര്‍ട്ടി യു.ഡി.എഫിന് വോട്ടു ചെയ്തില്ലെന്നതില്‍ എന്തു ചതിയെന്നും അദ്ദേഹം ചോദിച്ചു. വീക്ഷണം പത്രത്തില്‍ വന്ന മുഖപ്രസംഗത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു കെ.എം മാണി.
വീക്ഷണം പത്രത്തില്‍ വന്ന മുഖപ്രസംഗത്തിന്റെ ഉള്ളടക്കത്തോട് കോണ്‍ഗ്രസ്സ് പാര്‍ട്ടി യോജിക്കുന്നില്ലെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന് പ്രതികരിച്ചിരുന്നു. കപടരാഷ്ട്രീയത്തിന്റെ അപ്പസ്തോലനായ മാണിയുടേത്, ഗുരുഹത്യയുടെ കറ പുറണ്ട കൈകളാണെന്ന് വീക്ഷണം മുഖപ്രസംഗത്തില്‍ വിമര്‍ശിച്ചിരുന്നു.
യുഡിഎഫില്‍ നിന്നുകൊണ്ട് എല്‍ഡിഎഫ് പിന്തുണയോടെ മുഖ്യമന്ത്രിയാകാന്‍ ശ്രമം നടത്തിയെന്ന വെളിപ്പെടുത്തല്‍ കെ.എം.മാണിയുടെ രാഷ്ട്രീയ സദാചാരത്തിന്റെ കാപട്യമെന്നും വീക്ഷണം ലേഖനത്തില്‍ വ്യക്തമാക്കുന്നു. കെ.എം ജോര്‍ജ് നെഞ്ചുപൊട്ടി മരിച്ചതിന്റെ ഉത്തരവാദി കെ.എം. മാണിക്ക് മാത്രമാണെന്നും മുഖപ്രസംഗം പറയുന്നു.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ കേരളാ കോണ്‍ഗ്രസ് മുഖപത്രം പ്രതിച്ഛായയുടെ മുഖപ്രസംഗത്തില്‍, കെ.എം. മാണിയ്ക്ക് എല്‍ഡിഎഫ് മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്തിരുന്നു എന്നും എന്നാല്‍ യുഡിഎഫ് ഐക്യത്തിനു വേണ്ടി മാണി അത് വേണ്ടെന്നു വയ്ക്കുകയായിരുന്നുവെന്നും പറഞ്ഞിരുന്നു. അതിന് മറുപടിയായാണ് ‘മാണി എന്ന മാരണം’ എന്ന തലക്കെട്ടില്‍ വീക്ഷണം മുഖപ്രസംഗം എഴുതിയത്.
Discussion about this post