ദംഗല്‍ താരം സൈറ വസീമിന്റെ കാര്‍ ദാല്‍ തടാകത്തിലേക്ക് മറിഞ്ഞ് അപകടം. ശ്രീനഗറിലെ ബോലെവാര്‍ഡ് റോഡില്‍ വച്ചായിരുന്നു അപകടം.
സൈറയും കുടുംബാംഗങ്ങളും കാറിലുണ്ടായിരുന്നു. ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടപ്പോള്‍ കാര്‍ തടാകത്തിലേക്ക് മറിയുകയായിരുന്നുവെന്ന് ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു.
കാര്‍ മറിയുന്നത് കണ്ട നാട്ടുകാര്‍ ഉടന്‍ തന്നെ ഓടിയെത്തുകയും രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. സൈറയ്ക്ക് പരിക്കുകളില്ല, എന്നാല്‍ കുടുംബാംഗങ്ങളില്‍ ചിലര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.
ഗുസ്തിക്കാരായ മഹാവീര്‍ ഫോഗട്ട്, ഗീത ഫോഗട്ട്, ബബിത കുമാരി എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കിയ ദംഗലില്‍ ഗീതയുടെ കുട്ടിക്കാലമാണ് സൈറ അവതരിപ്പിച്ചത്. ആമീര്‍ ഖാനാണ് മഹാവീര്‍ ഫോഗട്ടായി ചിത്രത്തിലെത്തിയത്.
ചിത്രത്തിലെ പ്രകടനത്തിന് മികച്ച സഹതാരത്തിനുള്ള ദേശിയ പുരസ്കാരം സൈറ സ്വന്തമാക്കിയിരുന്നു.
Discussion about this post