ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തില്‍ ശിഖര്‍ ധവാന് റെക്കോര്‍ഡ്. ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡാണ് ധവാന് നേടിയത്. 16 ഇന്നിങ്സുകളില്‍ നിന്നാണ് ധവാന്റെ നേട്ടം. ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കറെ പിന്നിലാക്കി ചരിത്രനേട്ടം സ്വന്തമാക്കാനയതിന്റെ സന്തോഷത്തിലാണ് ധവാന്. ആയിരത്തിലെത്താന്‍ സച്ചിന് 18 ഇന്നിങ്സെടുത്തപ്പോള് സൗരവ് ഗാംഗുലി, ഹെര്‍ഷെല്‍ ഗിബ്സ്, മാര്‍ക്ക് വോ എന്നിവര്‍ 20 ഇന്നിങ്സില്‍ നിന്നാണ് ആയിരം ക്ലബ്ബിലെത്തിയത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരെ അര്‍ധസെഞ്ചുറി നേടിയ ധവാന് ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇത് നാലാം തവണയാണ് ഈ നേട്ടത്തിലെത്തുന്നത്. ഒപ്പം ഈ ചാമ്പ്യന്‍സ് ട്രോഫിയില്‍ തുടര്‍ച്ചയായി മൂന്നാം തവണ അമ്പതിന് മുകളില്‍ റണ്‍സ് നേടാനായും ധവാന് സാധിച്ചു.
രോഹിത് ശര്‍മ്മ 12 റണ്‍സിന് പുറത്തായ ശേഷം ധവാന് വിരാട് കോലിയുമായി ചേര്‍ന്ന് 128 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഇത് മത്സരത്തില്‍ നിര്‍ണായകമാകുകയും ചെയ്തു.
Discussion about this post