തിരുവനന്തപുരം: പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് യുവതി സ്വാമി ശ്രീഹരിയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ പെണ്‍കുട്ടിയുടെ ഫോണ്‍ സംഭാഷണം പുറത്ത്. പെണ്‍കുട്ടിയുടെ അഭിഭാഷകനുമായുള്ള ഫോണ്‍ സംഭാഷണമാണ് പുറത്തായത്. സ്വാമിയുമായി ലൈംഗീക ബന്ധമുണ്ടായിട്ടില്ലെന്ന് പെണ്‍കുട്ടി ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു. സ്വാമിയെ മനപൂര്‍വ്വം മുറിവേല്പ്പിച്ചതല്ലെന്ന് പെണ്‍കുട്ടി പറഞ്ഞു. സ്വാമിയുടെ ഒപ്പം ഇരുന്നപ്പോള്‍ കത്തി ചെറുതായി വീശി. വയറില്‍ ചെറിയ പരുക്കേറ്റതേയുള്ളു എന്നാണ് കരുതിയതെന്നും പെണ്‍കുട്ടി പറയുന്നു. ലിംഗം 90 ശതമാനം മുറിയാന്‍ മാത്രം ഒന്നും ചെയ്തിട്ടില്ലെന്നും പെണ്‍കുട്ടി പറയുന്നു.
അതേസമയം സംഭാഷണവും ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ച കത്തും തമ്മില്‍ പൊരുത്തക്കേടുണ്ട്.
എല്ലാം കാമുകന് അയ്യപ്പദാസിന്റെ ഗൂഡാലോചനയെന്നും പെണ്‍കുട്ടി പറയുന്നു. രണ്ടുദിവസം മുന്നേ കത്തി കൊണ്ടുവന്നത് അയ്യപ്പദാസാണ്. പൊലീസ് പറഞ്ഞതനുസരിച്ചാണ് മൊഴി നല്‍കിയത്.
സ്വാമി ചതിച്ചിട്ടില്ല. സ്വാമിയും അമ്മയും തമ്മില്‍ ബന്ധമില്ലെന്നും പെണ്‍കുട്ടി അഭിഭാഷകനോട് ഫോണ്‍സംഭാഷണത്തില്‍ പറയുന്നത് കേള്‍ക്കാം.
40 ലക്ഷം രൂപ തട്ടിയെടുത്തെന്ന ആരോപണവും യുവതി സംഭാഷണത്തില്‍ നിഷേധിക്കുന്നു. പൊലീസ് പറഞ്ഞത് അനുസരിച്ചാണ് മൊഴി നല്‍കിയതെന്നും യുവതി വിശദമാക്കുന്നു. ഇന്നലെ പെണ്‍കുട്ടിയുടെതെന്ന പേരില്‍ പ്രതിഭാഗം വക്കീല്‍ കത്ത് പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ഫോണ്‍ സംഭാഷണവും അഭിഭാഷകന് പുറത്തുവിട്ടത്.
Discussion about this post