അന്തിക്കാട്: ജനതാദള്‍ യു നേതാവിനെ രാത്രി കാറിലത്തെിയ എട്ടംഗസംഘം റേഷന്‍കടയില്‍ കയറി വെട്ടിക്കൊന്നു. നാട്ടിക നിയോജകമണ്ഡലം പ്രസിഡന്റ് പി.ജി.ദീപക്കാണ്(46) മരിച്ചത്. പഴുവില്‍ സെന്ററില്‍ റേഷന്‍കട നടത്തുന്ന ദീപക്കിന് നേരെ ചൊവ്വാഴ്ച്ച രാത്രി എട്ടേമുക്കാലോടെയാണ് സംഭവം നടന്നത്.
ദീപക്കിനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ജനതാദള്‍ തൃശൂര്‍ ജില്ലയില്‍ ബുധനാഴ്ച രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ ഹര്‍ത്താല്‍ ആചരിക്കുമെന്ന് ജില്ലാ പ്രസിഡന്റ് യൂജിന്‍ മൊറേലി അറിയിച്ചു.
Discussion about this post