കാബുള്‍: ഭീകരവാദത്തെ പ്രോല്‍സാഹിപ്പിക്കുന്ന പാകിസ്ഥാനെ ഒഴിവാക്കി അഫ്ഗാനിസ്ഥാനും ഇന്ത്യയ്ക്കുമിടയില്‍ ആദ്യ ചരക്ക് വ്യോമപാത ഉദ്ഘാടനം ചെയ്ത് അഫ്ഗാനിസ്ഥാന് പ്രസിഡന്റ് അഷ്റഫ് ഖാനി. കയറ്റുമതി രാജ്യമായി മാറുകയാണു അഫ്ഗാന്റെ ലക്ഷ്യമെന്ന് അഷ്റഫ് ഗനി പറഞ്ഞു.
കാബുള്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ആദ്യ ചരക്ക് വിമാനം അഫ്ഗാന്-ഇന്ത്യ വ്യോമപാതയിലൂടെ തിങ്കളാഴ്ച്ച യാത്രയാരംഭിച്ചു.
പാകിസ്ഥാന് മുകളിലൂടെ പറക്കാതെ ചരക്ക് വിമാനങ്ങള്‍ക്ക് പുതിയ വ്യോമപാതയിലൂടെ ഇന്ത്യയിലെത്താം. വ്യോമ പാത യാഥാര്‍ഥ്യമായതില്‍ അഫ്ഗാന് പ്രസിഡന്റ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിച്ചു. അഫ്ഗാന് ചരക്കുകള്‍ക്ക് ഇന്ത്യ നല്ലൊരു വിപണിയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലേക്ക് കാര്‍ഗോ വിമാനത്തില്‍ ആദ്യമായാണ് അഫ്ഗാന് കാര്‍ഷിക ഉത്പന്നങ്ങള്‍ അയയ്ക്കുന്നതെന്ന് പ്രസിഡന്റിന്റെ ഉപദേശകന് അഭിപ്രായപ്പെട്ടു. ആദ്യം പുറപ്പെട്ട കാര്‍ഗോ വിമാനത്തില്‍ അഫ്ഗാനില്‍ നിന്നുള്ള 60 ടണ്‍ ഒഷധസസ്യങ്ങളാണുള്ളതെന്നും രണ്ടാമത്തെ വിമാനത്തില്‍ 40 ടണ്‍ ഉണക്കപ്പഴങ്ങളാണയയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരത്തില്‍ ആഴ്ച്ചയില്‍ ആറ് വിമാനങ്ങള്‍ ഇന്ത്യയിലേക്ക് കുതിക്കും.
ഇന്ത്യയുമായി വ്യാപാര ബന്ധം തുടങ്ങുന്നതില്‍ നേരത്തെ പാകിസ്ഥാന് അഫ്ഗാനിസ്ഥാനെ അതൃപ്തി അറിയിച്ചിട്ടുണ്ട്.
ഇരുരാജ്യങ്ങളുടെയും പുരോഗതിക്കു നിര്‍ണായകമായ ചുവടുവയ്പാണിതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്വീറ്റ് ചെയ്തു. ആഴ്ചയില്‍ ആറു വിമാനങ്ങളാണു ആദ്യഘട്ടത്തില്‍ ഇന്ത്യയിലേക്ക് പറക്കുക.
നേരത്തെ, ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന ആരോപണവുമായി പാക്കിസ്ഥാനുമായുള്ള എല്ലാ ക്രിക്കറ്റ് ബന്ധങ്ങളും അവസാനിപ്പിക്കാന്‍ അഫ്ഗാനിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചിരുന്നു. സമൂഹമാധ്യമത്തിലൂടെയായിരുന്നു പരമ്പര റദ്ദാക്കുന്നുവെന്ന പ്രഖ്യാപനം വന്നത്. അഫ്ഗാന് തലസ്ഥാനമായ കാബൂളില്‍ നടന്ന ഭീകരാക്രമണത്തില്‍ 90ല്‍ അധികം പേര് മരിച്ചിരുന്നു. ഈ ആക്രമണത്തിനു പിന്നില്‍ പാക്ക് പിന്തുണയുള്ള ഭീകരരാണെന്ന് അഫ്ഗാന് രഹസ്യാന്വേഷണ ഏജന്‍സി കണ്ടെത്തിയതിനു പിന്നാലെയാണ് ഇന്ത്യയെ അനുകരിച്ചു പാക്കിസ്ഥാനുമായുള്ള ക്രിക്കറ്റ് ബന്ധങ്ങള്‍ അവസാനിപ്പിക്കാന്‍ അഫ്ഗാനിസ്ഥാന് തീരുമാനിച്ചത്.
അതേസമയം പാകിസ്ഥാന് തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് അഫ്ഗാനും ആരോപിച്ചിരുന്നു. ഇതാണ് പാകിസ്ഥാനെ ഒഴിവാക്കിയതിന് പിന്നിലെന്നാണ് സൂചന.
Discussion about this post