മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, പ്രകാശ് രാജ് എന്നിവരെ അണിനിരത്തി വിഎ ശ്രീകുമാര്‍ മേനോന്‍ ഒരുക്കുന്ന ഒടിയനില്‍ അഭിനയിക്കാന്‍ അവസരം. 10 മുതല്‍ 14 വയസ്സുവരെയുള്ള ആണ്‍കുട്ടികള്‍ക്കും 5 മുതല്‍ 7 വയസ്സുവരെയുള്ള പെണ്‍കുട്ടികള്‍ക്കുമാണ് അഭിനയിക്കാന്‍ അവസരം ലഭിക്കുക. മോഹന്‍ലാലിന്റെയും മഞ്ജുവിന്റെയും പ്രകാശ് രാജിന്റെയും ബാല്യകാലം അവതരിപ്പിക്കാനാണ് ഇവരെ തിരഞ്ഞെടുക്കുക.
മോഹന്‍ലാലിന്റെ ബാല്യം അവതരിപ്പിക്കുന്ന കുട്ടികള്‍ക്ക് നല്ല മെയ് വഴക്കമുണ്ടാകണമെന്ന് നിബന്ധനയുണ്ട്. കളരി, ജിംനാസ്റ്റിക് എന്നിവ പരിശീലിച്ചവര്‍ക്കാണ് മുന്‍ഗണന. 16-18 വയസ്സുള്ള പെണ്‍കുട്ടികളെയും 21-24 വയസ്സുള്ള ആണ്‍കുട്ടികളെയും മറ്റു കഥാപാത്രങ്ങള്‍ക്കായി തേടുന്നുണ്ട്.
[fb_pe url=”https://www.facebook.com/Movie.Odiyan/posts/334649620289006″ bottom=”30″]
Discussion about this post