തിരുവനന്തപുരം: പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് യുവതി സ്വാമി ശ്രീഹരിയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ യുവതിയെ നുണ പരിശോധനയ്ക്ക് വിധേയയാക്കും. യുവതിയെ ബ്രെയിന്‍ മാപ്പിംഗിനും വിധേയയാക്കാനും അനുമതി നല്കി. പൊലീസിന്റെ ആവശ്യം തിരുവനന്തപുരം പോക്സോ കോടതി അംഗീകരിച്ചു. ഈ മാസം 26-ന് യുവതി നേരിട്ട് ഹാജരാകാനും കോടതി നിര്‍ദ്ദേശിച്ചു.
നേരത്തെ നല്കിയ മൊഴിയില്‍ നിന്ന് വ്യത്യസ്തമായി പെണ്‍കുട്ടിയുടെ കത്തും ഫോണ്‍ സന്ദേശവും പുറത്ത് വന്നിരുന്നു. തുടര്‍ന്നാണ് പൊലിസ് പെണ്‍കുട്ടിയെ നുണ പരിശോധനയ്ക്കും ബ്രെയിന്‍ മാപ്പിംഗിനും വിധേയയാക്കണമെന്നാവശ്യപ്പെട്ട് പോക്സോ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
അതേസമയം സ്വാമി ശ്രീഹരിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ആരോഗ്യനില വഷളായതിനാല്‍ ജാമ്യം നല്‍കണമെന്നായിരുന്നു ഗംഗേശാനന്ദയുടെ അഭിഭാഷകന് ആവശ്യപ്പെട്ടത്. ഒരാഴ്ചയ്ക്ക് ശേഷം മെഡിക്കല്‍ റിപ്പോര്‍ട്ട് വന്നശേഷം ജാമ്യാപേക്ഷ പരിഗണിച്ചാല്‍ മതിയെന്നും അഭിഭാഷകന് കോടതിയെ അറിയിച്ചു. എന്നാല്‍ ഈ വാദം കോടതി തള്ളുകയായിരുന്നു.
ഗംഗേശാനന്ദക്ക് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന് എതിര്‍ത്തു. അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ജാമ്യം നല്‍കുന്നത് ഇതിനെ ബാധിക്കുമെന്ന് പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി.
Discussion about this post