നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപിക്ക് ഇന്ന് പിറന്നാള്‍ ദിനമാണ്. ഈ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിന് അപ്രതീക്ഷിതമായി ഒരു സമ്മാനം ലഭിച്ചു. പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ കത്തായിരുന്നു ആ സമ്മാനം. ഫേസ്ബുക്കിലൂടെ സുരേഷ് ഗോപി തന്നെയാണ് തനിക്ക് ലഭിച്ച സമ്മാനത്തെക്കുറിച്ച് പ്രേക്ഷകരെ അറിയിച്ചത്.
നന്ദി പറയാന്‍ തനിക്ക് വാക്കുകളില്ലെന്നും തനിക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത സമ്മാനമാണിതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
[fb_pe url=”https://www.facebook.com/ActorSureshGopi/photos/a.397723903703566.1073741828.397360113739945/932308950245056/?type=3&theater” bottom=”30″]
Discussion about this post