തൊഴിലാളികള്‍ക്ക് നേരെ തോക്ക് ചൂണ്ടി പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജ്ജ്. മുണ്ടക്കയം വെള്ളിനാടി എസ്റ്റേ്റ്റിലെ തൊഴിലാളികള്‍ക്ക് നേരെയാണ് തോക്ക് ചൂണ്ടിയത്.
എസ്റ്റേറ്റ് പുറംമ്പോക്ക് കയ്യേറി എന്നറിഞ്ഞു ഒഴിപ്പിക്കാനെത്തിയവരായിരുന്നു തൊഴിലാളികള്‍.
സമരം ചെയ്യുന്ന ഭൂരഹിതര്‍ക്ക് ഐക്യദാര്‍ഢ്യവുമായി എത്തിയ പി.സി ജോര്‍ജ്ജ് തൊഴിലാളികളുമായി വാക്കുതര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് തൊഴിലാളികള്‍ക്കുനേരെ തോക്കു ചൂണ്ടുകയുമായിരുന്നു. ഉച്ചയ്ക്ക് 1 മണിയോടെയാണ് ഹാരിസണ്‍ വെള്ളനാടിയിലെഎസ്റ്റേറ്റിലാണ് സംഭവം.
പുറമ്പോക്കില്‍ താമസിക്കുന്നവരുമായി സംസാരിക്കുന്നതിനിടയില്‍ തൊഴിലാളികളും മറ്റുചിലരും എത്തി. കുടില്‍ കെട്ടി താമസിക്കുന്നവരുമായി വാക്കേറ്റമുണ്ടായി. ഇതിനിടയില്‍ പി.സി ജോര്‍ജ്ജ് തൊഴിലാലികള്ക്കെതിരായ പരാമര്‍ശങ്ങള്‍ നടത്തുകയും ഇത് പിന്‍വലിക്കണെമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെടുകയും ചെയ്തു.
തുടർന്ന് തൊഴിലാളികള്‍ പിസി ജോര്‍ജ്ജിനെ തടഞ്ഞു. തുടര്‍ന്നാണ് പി.സി ജോര്‍ജ്ജ് തോക്ക് ചൂണ്ടിയത്.
Discussion about this post