ശ്രീനഗര്‍: സൈന്യത്തിന് നേരെ കല്ലെറിയുകയും, പാക്കിസ്ഥാന് അനുകൂലമായി ഇന്ത്യ വിരുദ്ധ മുദ്രാവാക്യം വിളിക്കുകയും ചെയ്ത യുവാവിനെ കൊണ്ട് ഇന്ത്യാ സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിപ്പിച്ച് സൈന്യം. പാക്കിസ്ഥാന് മുര്‍ദ്ദാബാദ് വിളിക്കാനാവശ്യപ്പെട്ട് സൈന്യം യുവാവിനെ മര്‍ദ്ദിക്കുന്നുമുണ്ട്. ഈ വീഡിയൊ ഇതിനകം സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
സൈന്യത്തിന്റെ തന്നെ അടച്ചിട്ടിരിക്കുന്ന വാഹനത്തിലാണ് സംഭവം നടക്കുന്നത്. വാഹനത്തിന്റെയുള്ളില്‍ സൈനികര്‍ തന്നെയാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. കശ്മീര്‍ മീഡിയ സര്‍വീസ് പുറത്ത് വിട്ട വീഡിയോയില്‍ ഇന്ത്യ സിന്ദാബാദ്, പാകിസ്താന് മുര്‍ദ്ധാബാദ് എന്ന് പറയാന്‍ യുവാവിനെ നിര്‍ബന്ധിക്കുകയും, ഇന്ത്യ എന്ന് വിളിക്കുമ്പോള്‍ ശബ്ദം കുറവാണെന്ന കാരണത്താല്‍ അടിക്കുകയും ചെയ്യുന്നുണ്ട്. മര്‍ദ്ദനം നേരിട്ടിരിക്കുന്ന യുവാവിനെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ല. അതേസമയം സൈന്യത്തിന്റെ നടപടി ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന സൈന്യത്തെ അക്രമിക്കുന്ന കശ്മീരി യുവാക്കള്‍ക്കെതിരെയുള്ള മുന്നറിയിപ്പാണെന്നാണ് പ്രതികരണം. യുവാവിനെ കൊണ്ട് ഇന്ത്യാ സിന്ദാബാദ് വിളിപ്പിക്കുന്നതിന് അനുകൂലിച്ചും മര്‍ദ്ദിച്ചതിനെ എതിര്‍്ത്തും സോഷ്യല്‍ മീഡിയ ചര്‍ച്ച നടക്കുന്നുണ്ട്. ഇതൊന്നും ഒരു മര്‍ദ്ദനമല്ല, സൈന്യത്തെ ആക്രമിക്കുന്നവരെ ശരിക്കും കൈകാര്യം ചെയ്യണം എന്നിങ്ങനെ സൈന്യത്തെ അനുകൂലിച്ച് നിരവധി പേര് രംഗത്തെത്തിയിട്ടുണ്ട്. പോലിസ് ഉദ്യോഗസ്ഥനെ പള്ളിയ്ക്ക് മുമ്പില്‍ തല്ലിക്കൊന്ന സംഭവം അവഗണിച്ച ഇന്ത്യാ വിരുദ്ധര്‍ മനുഷ്യാവകാശലംഘനം ആരോപിച്ച് അക്രമിയെ തല്ലുന്നതിനെതിരെ രംഗത്തെത്തുമെന്ന് കരുതുന്നു എന്ന പരിഹാസവും ചിലര്‍ നടത്തുന്നു.
https://www.facebook.com/912544165505133/videos/1423747417718136/
Discussion about this post