കൊല്ലം: നോട്ടുഅസാധുവാക്കലിന്റെ മറവില്‍ കള്ളനോട്ട് വെളുപ്പിച്ച ആറ് സഹകരണ ബാങ്കുകള്‍ക്കെതിരെ സിബിഐ കേസെടുത്തു. കൊല്ലം ജില്ലയിലെ ആറ് ബാങ്കുകള്‍ക്കെതിരെയാണ് കേസ്. ആര്‍ബിഐ മാനദണ്ഡങ്ങള്‍ പാലിക്കാതെ നിക്ഷേപങ്ങള്‍ സ്വീകരിച്ചതിനാണ് കേസെടുത്തിരിക്കുന്നത്.
നോട്ടു നിരോധനത്തിന്റെ മറവിലാണ് കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ആറ് ബാങ്ക് സെക്രട്ടറിമാരും പ്രതിപട്ടികയില്‍ ഉള്‍പ്പെടുന്നു.
കടയ്ക്കല്‍, പുതുകാവ്, മയ്യനാട്, പന്മനം, കുലശേഖരപുരം, ചാത്തന്നൂര്‍ എന്നി സഹകരണ ബാങ്കുകള്‍ക്കെതിരെയാണ് കേസ്. നോട്ട് അസാധുവാക്കല്‍ തീരുമാനം പ്രഖ്യാപിച്ച നവംബര്‍ എട്ടിനുശേഷം റിസര്‍വ്വ് ബാങ്ക് ചട്ടങ്ങള്‍ ലംഘിച്ച് കള്ളപ്പണം വെളുപ്പിക്കാന്‍ കൂട്ടു നിന്നു എന്നാണ് സിബിഐയുടെ പ്രഥമ വിവര റിപ്പോര്‍ട്ട് പറയുന്നത്. പഴയ നോട്ടുകള്‍ നിക്ഷേപിക്കാന്‍ ആര്‍ബിഐ നിര്‍ദേശിച്ച പരിധി ലംഘിച്ച് കോടികള്‍ നിക്ഷേപമായി വാങ്ങിയെന്നും സിബിഐയുടെ കുറ്റപത്രത്തില്‍ പറയുന്നു. ബാങ്ക് സെക്രട്ടറിമാരുടെ അറിവോടെയും അക്കൗണ്ട് ഉടമ അറിയാതെയുമാണ് കള്ളപ്പണം വെളുപ്പിക്കല്‍ നടന്നത്. പ്രതിപ്പട്ടികയിലുള്ള ആറ് ബാങ്കുകളും നോട്ട് നിരോധന കാലയളവില്‍ നടത്തിയ ഇടപാടുകള്‍ സംശയകരമാണെന്നും സിബിഐ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
Discussion about this post