സിനിമ സംഘടനയായ അമ്മയുടെ വാര്‍ത്താസമ്മേളനത്തില്‍ മോശമായി ഒന്നും പറഞ്ഞില്ലെന്ന് നടന്‍ മുകേഷ്. വിമര്‍ശനങ്ങളെ ഉള്‍ക്കൊളളുന്നതായും അദ്ദേഹം പറഞ്ഞു.നല്ലൊരു നേതാവായി മാറുന്നതിനാണ് വിമര്‍ശനങ്ങളും, ശാസനകളും എന്ന് മനസിലാക്കുന്നു. രാഷ്ട്രീയത്തില്‍ തുടക്കക്കാരനാണ്.തെറ്റുകള്‍ സ്വഭാവികമെന്ന് അദ്ദേഹം വിശദീകരണത്തില്‍ വ്യക്തമാക്കി.
അമ്മ വാര്‍ഷിക യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പൊട്ടിത്തെറിച്ചാണ് മുകേഷ് മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത്. ദിലീപിനെ വേട്ടയാടാന്‍ ആരെയും അംഗീകരിക്കില്ലെന്നും അനാവശ്യമായ ചോദ്യങ്ങള്‍ ചോദിക്കരുതെന്നും മുകേഷ് വാര്‍ത്താസമ്മേളനത്തിനിടെ പറഞ്ഞിരുന്നു.
സംഭവത്തില്‍ മുകേഷിനെതിരെ സിപിഎം ജില്ല നേതൃത്വം രംഗത്തെത്തിയിരുന്നു.
Discussion about this post