ബെയ്ജിംഗ്: ചൈനയുടെ ലോംഗ് മാര്‍ച്ച്5 വൈ2 റോക്കറ്റ് വിക്ഷേപണം പരാജയമെന്ന് റിപ്പോര്‍ട്ട്. ഔദ്യോഗിക മാധ്യമമായ സിന്‍ഹുവ ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
സതേണ്‍ ഹയ്നാനിലുള്ള വെന്‍ചാംഗ് വിക്ഷേപണ കേന്ദ്രത്തില്‍ നിന്നും പറന്നുയര്‍ന്ന റോക്കറ്റ് പൊട്ടിത്തെറിക്കുകയായിരുന്നു. ഏറ്റവും ഭാരകൂടിയ ഉപഗ്രഹമായ ഷിജിയാന്‍18 വഹിച്ചുകൊണ്ടുള്ള റോക്കറ്റാണ് പൊട്ടിത്തെറിച്ചത്.
വിക്ഷേപണ വാഹനത്തില്‍ അസ്വഭാവികമായതു സംഭവിച്ചതാണ് അപകടത്തിനു കാരണമായതെന്നും ഇത് എന്താണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും അധികൃതര്‍ അറിയിച്ചു. ചൈന എയ്റോസ്പെയിസ് സയന്‍സ് ആന്‍ഡ് ടെക്നോളജി കോര്‍പറേഷനാണു റോക്കറ്റ് വികസിപ്പിച്ചെടുത്തത്.
2022 ആകുമ്പോഴേക്കും ബഹിരാകാശത്ത് സ്ഥിരം നിലയം സ്ഥാപിക്കാനുള്ള പദ്ധതിയുടെ ഭാഗമായായിരുന്നു വിക്ഷേപണം. കഴിഞ്ഞ നവംബറിലാണ് ചൈന ആദ്യമായി മാര്‍ച്ച് 5 റോക്കറ്റ് വിക്ഷേപിച്ചത്.
1962-ലെ അനുഭവം മറക്കരുതെന്ന് ഇന്ത്യക്ക് മുന്നറിയിപ്പ് നല്കിയ ചൈനയ്ക്ക് ഇത് വന്‍ തിരിച്ചടിയാണ്.
Discussion about this post