കൊല്ലം: താര സംഘടനയായ ‘അമ്മ’ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലെ മുകേഷ് എംഎൽഎയുടെ പെരുമാറ്റം പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശനം. ജില്ലാ സെക്രട്ടേറിയറ്റിലെ ഭൂരിപക്ഷം അംഗങ്ങളും മുകേഷിന്റെ പെരുമാറ്റത്തെ വിമർശിച്ചു. ആക്രമണത്തിന് ഇരയായ നടിക്കൊപ്പമല്ല സർക്കാരെന്ന പ്രതീതി മുകേഷ് മൂലം ഉണ്ടായെന്നും വിമർശനമുണ്ടായി.
അതിനിടെ, നടിയെ ആക്രമിച്ച കേസിൽ പ്രതികൾ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടണമെന്നു നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. സംഭവത്തിൽ രണ്ടു എംഎൽഎമാർ സ്വീകരിച്ച നിലപാടിനോടുള്ള പ്രതികരണം ആരാഞ്ഞപ്പോൾ, രാഷ്ട്രീയമായി അതിനെ കാണുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. നടിക്കെതിരെയുണ്ടായ അതിക്രമം അപലപനീയമാണ്. ഉത്തരവാദികൾ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടണമെന്നും സ്പീക്കർ ആവശ്യപ്പെട്ടു.
Discussion about this post