കോട്ടയം: മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്ത് സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. അദ്ദേഹം ബി.ജെ.പിയിലേക്ക് വന്നാല്‍ സ്വാഗതം ചെയ്യും. സെന്‍കുമാര്‍ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയാല്‍ അക്കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്യും. സെന്‍കുമാറിനെ പോലുള്ളവരുടെ വരവ് പാര്‍ട്ടിയെ ശക്തിപ്പെടുത്തും. മതതീവ്രവാദത്തെക്കുറിച്ച് സെന്‍കുമാര്‍ പറഞ്ഞത് വസ്തു നിഷ്ഠമാണെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.
ബി.ജെ.പിയുടെ നയപരിപാടികള്‍ അംഗീകരിക്കുന്ന ആര്‍ക്കും പാര്‍ട്ടിയില്‍ ചേരുന്നതില്‍ തടസമില്ല. അദ്ദേഹം പറഞ്ഞിട്ടുള്ള കാര്യങ്ങളെല്ലാം അന്വേഷണ വിധേയമാക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.സെന്‍കുമാറിനെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്ത് ദേശീയപാര്‍ട്ടി ദേശീയ നിര്‍വാഹക സമിതിയംഗം അഡ്വ. പി.എസ്.ശ്രീധരന് പിള്ളയും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനും നേരത്തെ തന്നെ രംഗത്തു വന്നിരുന്നു.
Discussion about this post