മുംബൈ :ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 16 അംഗ ടീമില്‍ നിന്നും മലയാളി താരം കരുണ്‍ നായരെ ഒഴിവാക്കി. രോഹിത് ശര്‍മ്മ ടീമില്‍ ഇടം പിടിച്ചു.ഏറെ നാളത്തെ ഇടവേളക്ക് ശേഷമാണ് രോഹിത് ശര്‍മ്മ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തുന്നത്.
പരുക്കുമൂലം വിശ്രമത്തിലായിരുന്ന ഓപ്പണര്‍ ലോകേഷ് രാഹുലും ടീമില്‍ തിരിച്ചെത്തി. ഹര്‍ദിക് പാണ്ഡ്യ ആദ്യമായി ടെസ്റ്റ് ടീമിലിടം നേടി. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര ടീമില്‍ ഉള്‍പ്പെടാതിരുന്ന മുഹമ്മദ് ഷമിയും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്.
മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം 26 ന് ഗോളിലാണ്. രണ്ടാം ടെസ്റ്റ് കൊളംബോയില്‍ ഓഗസ്റ്റ് മൂന്നിനും മൂന്നാം ടെസ്റ്റ് 12ന് കാന്‍ഡിയിലും ആരംഭിക്കും.
Discussion about this post