കൊച്ചി: ഇറച്ചിക്കോഴി വില കിലോയ്ക്ക് 87 രൂപയാക്കണമെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ നിര്‍ദേശം വ്യാപാരികള്‍ അട്ടിമറിച്ചു. സംസ്ഥാനത്ത് പലയിടങ്ങളിലും ഇന്ന് ഒരു കിലോ കോഴിയ്ക്ക് 120 രൂപയ്ക്കാണ് വിറ്റത്. സര്‍ക്കാര്‍ നിശ്ചയിച്ച വിലയ്ക്കു വിറ്റാല്‍ വലിയ നഷ്ടമുണ്ടാകുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
87 രൂപയ്ക്കു കോഴി വില്ക്കാന് സാധിക്കില്ലെന്നു ചൂണ്ടിക്കാട്ടി വ്യാപാരികള്‍ നടത്തിയ അനിശ്ചിതകാല സമരം ചൊവ്വാഴ്ച വ്യാപാരികള്‍ പിന്‍വലിച്ചിരുന്നു. ധനമന്ത്രി തോമസ് ഐസക്കുമായി വ്യാപാരികള്‍ നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്.
വ്യാപാരികള്‍ക്ക് കിലോയ്ക്ക് 87 രൂപ നിരക്കില്‍ ജീവനുള്ള കോഴികളെ ലഭ്യമാക്കുമെന്ന സര്‍ക്കാരിന്റെ ഉറപ്പിനെത്തുടര്‍ന്നാണ് സമരം പിന്‍വലിച്ചതെന്ന് മന്ത്രി തോമസ് ഐസക്ക് ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു.
Discussion about this post