ഡല്‍ഹി: പശ്ചമബംഗാളില്‍ കന്യാസ്ത്രിയെ കവര്‍ച്ച ചെയ്യാനെത്തിയ സംഘം ബലാത്സംഗം ചെയ്ത് സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി. സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ലഭിച്ച അപേക്ഷ പരിഗണിച്ചുവെങ്കിലും സിബിഐ അന്വേഷണം ആവശ്യമില്ലെന്ന നിലപാടാണ് ഉള്ളതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇക്കാര്യം പശ്ചിമബംഗാള്‍ സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.
കേസിന്റെ ഗൗരവം പരിഗണിച്ച് 71 കാരിയായ കന്യാസ്ത്രി ബലാത്സംഗം ചെയ്യപ്പെട്ട കേസ് സിബിഐ അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി ആവശ്യപ്പെട്ടിരുന്നു.
മാര്‍ച്ച് 14ന് കോണ്‍വെന്റില്‍ വച്ച് വൃദ്ധയായ കന്യാസ്ത്രി പീഢനത്തിനരയായ സംഭവത്തിനെതിരെ രാജ്യമെമ്പാടും ക്രൈസ്തവവിശ്വാസികള്‍ രംഗത്തെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ബംഗ്ലാദേശി സ്വദേശികളായ രണ്ട് പേരെ കേസന്വേഷിക്കുന്ന പോലിസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. മുഹമ്മദ് സലിം ഷേഖ, ഗോപാല്‍ സര്‍ക്കാര്‍ എന്നിവരാണ് അറസ്റ്റിലായത്.
Discussion about this post