ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് നേരെ വീണ്ടും സൈബര്‍ ആക്രമണം. മകള്‍ ആയിറയുടെ രണ്ടാം പിറന്നാളിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതാണ് ഇത്തവണ കാരണമായത്. ഇസ്ലാം വിരുദ്ധം എന്ന് പറഞ്ഞാണ് ആക്രമണങ്ങള്‍ വന്നത്. പിറന്നാള്‍ ആഘോഷമെന്നത് ഇസ്ലാമിലില്ല, ഇതു ഇസ്ലാമിന് എതിരാണ്. ഷമിയുടെ ഭാര്യ ഹിജാബ് ധരിക്കാത്തതിനെയും വിമര്‍ശിച്ചു. ഹിജാബ് ഇല്ലാതെ ഈ സ്ത്രീയെ കാണേണ്ടി വന്നതില്‍ വിഷമമുണ്ട്. അതിനാല്‍ താന്‍ മുസ്ലീമാണെന്ന് കരുതുന്നില്ലെന്നുമൊക്കെയാണ് കുഞ്ഞിന്റെ പിറന്നാള്‍ ഫോട്ടോയ്ക്ക് വന്ന കമന്റുകള്‍.
അതേസമയം ഷമിക്ക് പിന്തുണയുമായും നിരവധിപ്പേരെത്തി. ഇത്തരത്തിലുള്ള ചിന്താഗതിയുള്ളവര്‍ ഇന്നും ജീവിക്കുന്നതില്‍ അത്ഭുതമുണ്ടെന്ന് ഷമി ആരാധകര്‍ പറഞ്ഞു. ഇതു പോലെയുള്ള പ്രാണികള്‍ ഇപ്പോഴും കുഴിക്കുള്ളില്‍ ഒളിഞ്ഞിരിക്കുന്നല്ലോയെന്നും ആരാധകര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം കത്ജു നഗറില്‍ വെച്ച് ഷമിയെ ആക്രമിക്കാന്‍ ശ്രമിച്ച മൂന്നു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ക്രിസ്മസ് ആഘോഷത്തിന് ഭാര്യ ഹിജാബ് ധരിച്ചില്ലെന്നും പറഞ്ഞും വിമര്‍ശനങ്ങള്‍ വന്നു. എന്നാല്‍ പാശ്ചാത്യ രീതിയിലുള്ള വസ്ത്രം ധരിച്ച ഫോട്ടോ ഇട്ടാണ് ഷമി വായടപ്പിച്ചത്.
Discussion about this post