മുംബൈ: ലോക ടെലികോം ചരിത്രത്തിലെ ആദ്യ സൗജന്യ 4ജി സ്മാർട്ട് ഫോൺ എന്ന പേരിൽ റിലയൻസ് പുതിയ ജിയോ ഫോൺ പുറത്തിറക്കി. എന്നാൽ ജിയോ ഫോൺ ഉപഭോക്താക്കൾക്ക് സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്ന നിലയിൽ 1500 രൂപ നൽകണം. മൂന്ന് വര്‍ഷത്തിന് ശേഷം ഈ തുക തിരികെ നല്‍കും. മുംബൈയിൽ നടന്ന ചടങ്ങിൽ കമ്പനി ചെയർമാൻ മുകേഷ് അംബാനിയാണ് ഫോൺ പുറത്തിറക്കിയത്.
ഫോണ്‍ പൂര്‍ണായും ഇന്ത്യന്‍ നിര്‍മ്മിതമാണെന്ന് മുകേഷി അംബാനി പറഞ്ഞു. ഇന്ത്യയിലെ 50 കോടി സ്മാർട്ട് ഫോൺ ഉപഭോക്താക്കളുടെ ജീവിതത്തെ മാറ്റുന്ന വിപ്ലവമാണ് ജിയോ ഫോണെന്ന് അദ്ദേഹം പറഞ്ഞു. ജിയോ ഫോൺ ഉപഭോക്താക്കൾക്ക് മാസത്തിൽ 153 രൂപ നിരക്കിൽ ഫ്രീയായി വോയിസ് കോളുകളും മെസേജും ലഭിക്കും.
ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് ആദ്യം എന്നനിലയിലാണ് ഫോണ്‍ വിതരണം ചെയ്യുക. ഓരോ ആഴ്ചയും 50 ലക്ഷം ഫോണുകള്‍ നിര്‍മിക്കുകയാണ് ലക്ഷ്യമെന്നും മുകേഷ് അംബാനി പറഞ്ഞു.
54 രൂപയുടെയും 24 രൂപയുടെയും പ്ലാനുകളും ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. 54 രൂപയ്ക്ക് ഒരു ആഴ്ചയും 24 രൂപയ്ക്ക് രണ്ട് ദിവസവും ഉപയോഗിക്കാം. ജിയോ ഫോണിനൊപ്പം നല്കുന്ന ‘ജിയോഫോണ്‍ കേബിള്‍’ ടിവിയുമായി ബന്ധിപ്പിച്ച് പരിപാടികള്‍ കാണാം.
ആല്‍ഫ ന്യൂമറിക് കീപാഡ്
2.4 ഇഞ്ച് ഡിസ്പ്ലെ
എഫ്എം റേഡിയോ
ടോര്‍ച്ച് ലൈറ്റ്
ഹെഡ്ഫോണ് ജാക്ക്
എസ്ഡി കാര്‍ഡ് സ്ലോട്ട്
നാവിഗേഷന്‍ സംവിധാനം
തുടങ്ങിയവ പുതിയ ഫീച്ചര്‍ ഫോണിലുണ്ട്.
Discussion about this post