കൊച്ചി: നടി ആക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന നടന് ദിലീപിനെ പിന്തുണച്ച പൂഞ്ഞാര്‍ എംഎല്‍എ പി.സി ജോര്‍ജിനെ ചോദ്യം ചെയ്യുമെന്ന് ആലുവ റൂറല്‍ എ സ്പി എം.വി ജോര്‍ജ്. ദിലീപിനെതിരെ ഗൂഢാലോചന നടന്നുവെന്ന് പിജി ജോര്‍ജ് ആരോപിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതെന്ന് എ.വി ജോര്‍ജ് പറഞ്ഞു.
അതേസമയം തന്നെ ചോദ്യം ചെയ്യുമെന്ന് പറഞ്ഞ് ആരും വിരട്ടേണ്ടന്ന് പിസി ജോര്‍ജ് പ്രതികരിച്ചു. കേസില്‍ തന്റെ അഭിപ്രായം പറയാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. താന്‍ പെണ്ണുപിടിക്കാനും കള്ളുകുടിക്കാനും നടക്കുന്നവനൊന്നുമല്ല. ചോദ്യം ചെയ്യാന്‍ ആരുംവരേണ്ടെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post