ഡല്‍ഹി: ദൂരദര്‍ശന്റെ ലോഗോ മാറ്റാനൊരുങ്ങി പ്രസാര്‍ ഭാരതി. 1959 മുതല്‍ നിലവിലുള്ള കണ്ണിന്റെ മാതൃകയിലുള്ള ദൂരദര്‍ശന്റെ ലോഗോയാണ് പ്രസാര്‍ ഭാരതി മാറ്റാന്‍ തീരുമാനിച്ചത്.
ദൂരദര്‍ശന്റെ പുതിയ രൂപവും ഭാവവും രാജ്യത്തിന്റെ ഭൂരിഭാഗം വരുന്ന യുവാക്കള്‍ക്കൊപ്പം ചേര്‍ന്ന് നില്‍ക്കുന്നതായിരിക്കണം എന്ന ഉദേശ്യത്തോടെയാണ് ലോഗോ പരിഷ്കരണം. ഇതിനായി മികച്ച ലോഗോകള്‍ ജനങ്ങളില്‍ നിന്ന് പ്രസാര്‍ ഭാരതി ക്ഷണിച്ചു.
തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് ഒരു ലക്ഷം രൂപ സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്. ആഗസ്റ്റ് 13 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം.
പുതിയ ലോഗോ പുതിയ തലമുറയെക്കൂടി ഉദ്ദേശിച്ചുള്ളതായിരിക്കുമെന്ന് പ്രസാര്‍ ഭാരതി സി.ഇ.ഒ ശശി ശേഖര്‍ വെമ്പട്ടി വ്യക്തമാക്കി. നിലവില്‍ ദൂരദര്‍ശന്റെ കീഴില്‍ വിവിധ പ്രാദേശിക ഭാഷകളിലേത് അടക്കം 23 ചാനലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കുട്ടികളേയും യുവാക്കള്‍ക്കുമായി പുതിയൊരു ചാനലും അണിയറയില്‍ തയ്യാറായി വരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ദൂരദര്‍ശന്റെ വരുമാനം 827 കോടി രൂപയായിരുന്നു.
Discussion about this post