കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന നടന് ദിലിപിന്റെ മാനേജര്‍ അപ്പുണ്ണി ചോദ്യം ചെയ്യലിന് ഹാജരായി. ആലുവ പൊലീസ് സ്റ്റേഷനിലാണ് ഹാജരായത്. കേസില്‍ നിര്‍ണ്ണായകമാകുന്ന വിവരങ്ങള്‍ അപ്പുണ്ണിയില്‍ നിന്ന് ലഭിക്കുമെന്നാണ് സൂചന. അപ്പുണ്ണിയെ അറസ്റ്റ് ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം.
അപ്പുണ്ണി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യപേക്ഷ ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ പൊലീസ് നോട്ടീസ് അയച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് അപ്പുണ്ണി പൊലീസ് സ്റ്റേഷനില്‍ ഹാജരായത്.
Discussion about this post