കൊളംബൊ:മോദിയുടേയും, ബിജെപിയുടെയും ഭരണത്തിന് രാജ്യത്തിന് പുറത്ത് നിന്ന് ആരാധകര്‍. ശ്രീലങ്കയിലെ ബുദ്ധമത വിശ്വാസികളാണ് മോദിയെ മാതൃകയാക്കി ഒരു രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ഞങ്ങള്‍ക്ക് നരേന്ദ്രമോദിയെ പോലെ ഒരു നേതാവിനേ വേണമെന്നാണ് ബോധു ബാല സേനയുടെ ചീഫ് എക്സിക്യൂട്ടീവ് ദിലാന്ത വിതാന്തേജെയുടെ അഭിപ്രായം.ലങ്കയിലെ തീവ്രനിലപാടുള്ള ബുദ്ധമതക്കാരുടെ കൂട്ടായാ്മയാണ് ബിഎസ്എസ്. രാജ്യത്തെ മുസ്ലിംങ്ങള്‍ക്കും, കൃസത്യാനികള്ക്കുമെതിരെ ശക്തമായ നിലപാടുകള്‍ സംഘടിപ്പിക്കുന്നവരാണ് ബോധു ബാല സേന.
ശ്രീലങ്കയില്‍ ഒരു കമ്പനിയായാണ് സംഘടന രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്. ഇത് ഉടനെ പാര്‍ട്ടിയാക്കി മാറ്റും. ഇന്ത്യന്‍ ഉദ്യമം പോലെ ശ്രീലങ്കയിലെ ബുദ്ധിസ്റ്റ് സംസ്ക്കാരം സംരക്ഷിക്കുകയാകും പാര്‍ട്ടിയുടെ ഉദ്ദേശമെന്ന് ദിലാന്തെ ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തിന് നല്കിയ അഭിമുഖത്തില്‍ വിശദീകരിച്ചു.
മോദിയില്‍ ഗുണകരമായ പലതും പഠിക്കാന്‍ കഴിഞ്ഞു, മോദി ഒരു നല്ല നേതാവെന്ന വിശേഷണം അര്‍ഹിക്കുന്നു, ആര്‍എസ്എസ്,ബിജെപി നേതാക്കളുമായി സംസാരിക്കാന്‍ വ്യക്തിപരമായ താല്പര്യമുണ്ടെന്നും ബിബിഎസ് നേതാവ് പറഞ്ഞു. ഇന്ത്യയിലെ സമാനചിന്താഗതിയുള്ള സംഘടനകളുമായി രാഷ്ട്രീയചര്‍ച്ചകള്‍ നടത്താനും ബിബിഎസിന് ഉദ്ദേശമുണ്ട്.
2002ല്‍ മോദി ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തില്‍ വവര്ഗ്ഗീയമായി വിലയിരുത്തപ്പെട്ടിരുന്നു. ഇതിന് സമാനമായ അവസ്ഥയിലാണ് തങ്ങളുടെ സംഘടനയും, ഞങ്ങള്‍ ഒരു മതത്തിനും എതിരല്ല. ശ്രീലങ്കയില്‍ ബുദ്ധമതത്തിന്റെ മൂല്യങ്ങള്‍ നിലനിര്‍ത്തുന്നതിനും പ്രചരിപ്പിക്കുന്നതിനുമാണ് ഞങ്ങള്‍ നിലകൊള്ളുന്നത്. ഇന്ത്യയും, ലങ്കയും തമ്മില്‍ ഒരുപാട് സാമ്യങ്ങളുണ്ട്. മതപരിവര്‍ത്തനം വഴി മുസ്ലിം, കൃസ്ത്യന്‍ മതത്തില്‍ നിന്നാണ് ഇരുവരും വെല്ലുവിളി നേരിടുന്നത്. സിംഹളര്‍ക്ക് രണ്ട് കുട്ടികള്‍ പിറക്കുമ്പോള്‍, മുസ്ലിങ്ങള്‍ക്കും.കൃസ്ത്യാനികള്‍ക്കും ഇത് ആറ് പേരോ അതിന് മുകളിലോ ആണ്. വിദേശപണമാണ് അത്തരം മതങ്ങളുടെ പ്രവര്‍ത്തനത്തിന് പിറകില്‍. ഞങ്ങള്‍ക്കിത് എതിര്ത്തെ പറ്റു. മോദിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുമാണ് ഞങ്ങള്‍ക്കതിന് പ്രചോദനം-ബിബിഎസ് തലവന്‍ പറഞ്ഞു.
2012ല്‍ രൂപീകരിക്കപ്പെട്ട ബോധു ബാല സേന മുൂസ്ലിം, കൃസ്ത്യന്‍ വിഭാഗങ്ങളുമായി നിരന്തരം
സംഘര്‍ഷത്തിലാണ്. മഹിന്ദ്ര രജപക്സേയ്ക്ക് ന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്തുണ നഷ്ടപ്പെടാന്‍ കാരണം ബിബിഎസിന്റെ ഇടപെടലാണെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. അതേസമയം രാഷ്ട്രീയത്തിലിടപെടാന് തങ്ങള്‍ ഒറു രാഷ്ട്രീയ പാര്ട്ടിയായിട്ടില്ലെന്നാണ് ബിബിഎസ് നേതാക്കളുടെ വിശദീകരണം.
Discussion about this post