ക്വലാലംപൂര്‍: ജീവനകലയുടെ ആചാര്യനും പ്രമുഖ ഹിന്ദു സന്യാസിവര്യനുമായ ശ്രീ ശ്രീ രവിശങ്കറിന് ഐസിസ് ഭീകരരുടെ വധഭീഷണി. മലേഷ്യ പോലുള്ള ഇസ്‌ലാമിക രാജ്യങ്ങളില്‍ ഇനി ആര്‍ട്ട് ഓഫ് ലിവിംഗ് പരിപാടികള്‍ സംഘടിപ്പിച്ചാല്‍ കടുത്ത പ്രത്യാഘാതം നേരിടുമെന്നാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്ന ഭീഷണിക്കത്തല്‍ ഐസിസ് സൂചിപ്പച്ചിരിക്കുന്നത്.
മലേഷ്യയില്‍ പര്യടനം നടത്തുന്നതിനിടെയിലാണ് ശ്രീ ശ്രീ രവിശങ്കറിന് വധഭീഷണിയെത്തിയത്. മലേഷ്യയിലും ,ഇറാനിലും ഇറാഖിലുമായി രവിശങ്കര്‍ നടത്തുന്ന ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്ന് കത്തില്‍ പറയുന്നു. ഇടപെടുന്നുണ്ട്. മൂന്ന് ഭീഷണിക്കത്തുകളാണ് ലഭിച്ചതെന്ന് ജീവനകല അധികൃതര്‍ അറിയിച്ചു. ശ്രീ ശ്രീ താമസിക്കുന്ന മലേഷ്യയിലെ പെനാംഗിലുള്ള ഹോട്ടല്‍ ജെന്നിന്റെ ജനറല്‍ മാനേജര്‍ ഗവിന്‍ വെയ്റ്റ് ഹെഡിനും മലേഷ്യയിലെ ജീവനകല, മാനുഷിക മൂല്യങ്ങള്‍ക്കുള്ള അന്താരാഷ്ട്ര അസോസിയേഷന്‍ എന്നീ സംഘടനകളുടെ ഡയറക്ടറും മലയാളിയുമായ അംബികാ മേനോന്‍, ഈ സംഘടനകളിലെ മുതിര്‍ന്ന പ്രവര്‍ത്തക ഈ മീ എന്നിവര്‍ക്കാണ് കത്തുകള്‍ ലഭിച്ചത്.
ആര്‍ട്ട് ഓഫ് ലിവിംഗ് ഇറാനിലും ഇറാഖിലുമുള്ള മുസ്‌ലിങ്ങളെ മതംമാറ്റുകയാണ് ചെയ്യുന്നതെന്ന് ഐസിസിന്റ കത്തില്‍ പറയുന്നു. അതിനാല്‍ രാജ്യത്ത് കാലു കുത്തിയാല്‍ വധിക്കും. ഒരു മുസ്‌ലിം രാജ്യത്തും അദ്ദേഹം കടന്നുചെല്ലാന്‍ അനുവദിക്കില്ലെന്നും കത്തില്‍ പറയുന്നു. സംഭവത്തെത്തുടര്‍ന്ന് ജീവനകല അധികൃതരും ഇന്ത്യന്‍ എംബസിയും നല്‍കിയ പരാതികളെത്തുടര്‍ന്ന് കനത്ത കാവലിലാണ് ശ്രീ ശ്രീയുടെ പരിപാടികള്‍ നടന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post