കൊച്ചി: തീവ്രവാദ സംഘടനയായ ഐഎസുമായി ബന്ധമുള്ള ആറുപേരെ എന്‍ഐഎ അറസ്റ്റ് ചെയ്തു. കോയമ്പത്തൂര്‍, ആലപ്പുഴ എന്നിവിടങ്ങളില്‍ നിന്നാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ യുഎപിഎ ചുമത്തി.
ഐഎസുമായി ബന്ധമുണ്ടെന്ന് സംശയത്തെ തുടര്‍ന്ന് ആലപ്പുഴ സ്വദേശിയുടെ വീട്ടില്‍ എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു. തുടര്‍ന്നാണ് അറസ്റ്റ്.
ഇയാളുടെ വീട്ടില്‍ നിന്ന് ഐഎസ് ബന്ധം തെളിയിക്കുന്ന രേഖകള്‍ പിടിച്ചെടുത്തുവെന്ന് എന്‍ഐഎ വ്യക്തമാക്കിയിരുന്നു. മൊബൈല്‍ ഫോണുകളും ഡിവിഡിയുമാണ് പിടിച്ചെടുത്തത്. ഐഎസില്‍ ചേര്‍ന്ന അബ്ദുള്‍ റഷീദമുമായി നിരന്തരം സമ്പര്‍ക്കം നടത്തിയതിന് തെളിവുകളും എന്‍ഐഎയ്ക്ക് ലഭിച്ചു.
Discussion about this post