ചെന്നൈ: മുന്‍ തമിഴ്നാട് മുഖ്യമന്ത്രിയും എഐഡിഎംകെ വിമതപക്ഷ നേതാവുമായ ഒ പനീര്‍ശെല്‍വത്തിനെതിരെ ആക്രമണ ശ്രമം. തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ വച്ചാണ് ഒ പനീര്‍ശെല്‍വത്തെ ആക്രമിയ്ക്കാന്‍ ശ്രമിച്ചത്.
വിമാനത്താവളത്തിന്റെ വിഐപി കവാടത്തിന് മുന്നില്‍ കത്തിയുമായി നിന്നിരുന്ന യുവാവാണ് ഒ പി എസ്സിനെ ആക്രമിയ്ക്കാന്‍ ശ്രമിച്ചത്. ഒപിഎസ്സിന്റെ സുരക്ഷാ ഉദ്യോഗസ്ഥരും പാര്‍ട്ടി പ്രവര്‍ത്തകരും ഇയാളെ ബലം പ്രയോഗിച്ച് മാറ്റി. പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
Discussion about this post