ഡല്‍ഹി: സ്വാതന്ത്ര്യദിനത്തിലും ജന്മാഷ്ടമി ആഘോഷവേളകളിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത പട്ടങ്ങള്‍ ആകാശത്തേയും കീഴക്കടക്കാന്‍ ഒരുങ്ങുന്നു.
സ്വാതന്ത്ര്യദിനത്തില്‍ പട്ടം പറത്തുന്നത് വടക്കേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പതിവായിട്ടുള്ള ഒരു കാഴ്ചയാണ്. കശ്മീരില്‍ സ്വാതന്ത്ര്യദിനത്തിന് പുറമെ രക്ഷാബന്ധന്, ജന്മാഷ്ടമി എന്നീ ആഘോഷ ചടങ്ങുകളിലും പട്ടം പറത്തല്‍ വിനോദ പരിപാടി നടക്കാറുണ്ട്. സാധാരണയായി ബോളിവുഡ് സിനിമാതാരങ്ങളും കോമിക് കഥാപാത്രങ്ങളുമാണ് ചിത്രങ്ങളില്‍ ആലേഖനം ചെയ്യാറ്. എന്നാല്‍ ഈ കഥാപാത്രങ്ങളെയെല്ലാം ഏറെ പിന്നിലാക്കി പ്രധാനമന്ത്രിയുടേയും ജിഎസ്ടിയുടേയും ചിത്രങ്ങളാണ് പട്ടങ്ങളില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്.
പട്ടങ്ങളില്‍ അദ്ദേഹത്തിന്റെ ചിത്രത്തോടൊപ്പം ‘സബ്കാ സാത്ത് സബ്കാ വികാസ്’, ‘സ്വച്ഛ് ഭാരത്’ ‘മേയ്ക്ക് ഇന്‍ ഇന്ത്യ’ തുടങ്ങിയ വാചകങ്ങളും ആലേഖനം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ജനങ്ങള്ഏറ്റവുമധികം വാങ്ങാന്‍ ആഗ്രഹിക്കുന്നത് പ്രധാനമന്ത്രിയുടെ ചിത്രം ആലേഖനം ചെയ്ത പട്ടങ്ങളാണെന്ന് 20 വര്‍ഷമായി കച്ചവടം നടത്തുന്ന വ്യവസായി ചിബ്ബാര്‍ പറയുന്നു.
പ്രധാനമന്ത്രിയുടെ പ്രശസ്തി വാനോളം ഉയര്‍ന്നതിന്റെ തെളിവുകളാണ് ഈ പട്ടങ്ങളെന്ന് ചിബ്ബര്‍ പറഞ്ഞു. ജിഎസ്ടി തങ്ങളെ ഒരു തരത്തിലും ബാധിച്ചില്ലെന്നും രാജ്യത്തിന്റെ പുരോഗമനത്തിന് ജിഎസ്ടി ഏറെ ഗുണം ചെയ്യുമെന്നും ചിബ്ബര്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post