കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന നടന് ദിലീപിന്റെ റിമാന്‍ഡ് കാലാവധി നാളെ അവസാനിക്കും. അതിനിടെ താരത്തിന്റെ ആരോഗ്യനില മോശമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചെവിയുടെ സന്തുലിതാവസ്ഥ തെറ്റുന്നുവെന്നും ഇതുമൂലം തലചുറ്റലും ഛര്‍ദ്ദിയും താരത്തിന് അനുഭവപ്പെടുന്നുവെന്നുമാണ് ഒരു സ്വകാര്യ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനുളള മരുന്ന് നല്‍കിയെങ്കിലും കാര്യമായ ഫലമുണ്ടായിട്ടില്ലെന്നാണ് വിവരം.
കടുത്ത മാനസിക സമ്മര്‍ദ്ദമുണ്ടാകുമ്പോള്‍ ചെവിയിലേക്കുളള ഞരമ്പുകളില്‍ സമ്മര്‍ദ്ദം കൂടുകയും ഇതിന്റെ ഫലമായി ഫഌയിഡ് കൂടി ശരീരത്തിന്റെ സന്തുലിതാവസ്ഥ തെറ്റുന്നതുമാണ് ദിലീപിന് പ്രശ്നമായിരിക്കുന്നത്. ആരോഗ്യനില പരിഗണിച്ച് ആശുപത്രിയിലേക്ക് മാറ്റാനായി ആലോചിച്ചിരുന്നുവെങ്കിലും സുരക്ഷാ പ്രശ്നങ്ങളാല്‍ ഇതൊഴിവാക്കുകയായിരുന്നു.
നാളെയാണ് ദിലീപിന്റെ റിമാന്‍ഡ് കാലാവധി അവസാനിക്കുന്നത്. നാളെ ജാമ്യാപേക്ഷ നല്‍കിയില്ലെങ്കില്‍ കോടതി വീണ്ടും റിമാന്‍ഡ് ചെയ്യാനാണ് സാധ്യത. നിലവിലെ റിമാന്‍ഡ് കാലാവധിയില്‍ ഒരുതവണ ഹൈക്കോടതി ജാമ്യാപേക്ഷ തളളിയിരുന്നു. പുതിയ അഭിഭാഷകന് വഴി ദിലീപ് വീണ്ടും ജാമ്യാപേക്ഷ നല്‍കിയേക്കുമെന്നാണ് വിവരങ്ങള്‍.
Discussion about this post