കൊല്ലം: കൊല്ലത്ത് റോഡപകടത്തില്‍പ്പെട്ട ഇതരസംസ്ഥാന തൊഴിലാളി ചികിത്സ കിട്ടാതെ മരിച്ചു. തിരുനെല്‍വേലി സ്വദേശി മരുകന്(30) ആണ് മരിച്ചത്. കൂടെ ആരുമില്ലാത്ത കൊണ്ട് സ്വകാര്യ ആശുപത്രി ചികിത്സ നിഷേധിക്കുകയായിരുന്നു. ഏഴു മണിക്കൂറോളമാണ് ആംബുലന്‍സില്‍ ചികിത്സ കാത്ത് കിടന്നത്.
അതേസമയം ചികിത്സ നിഷേധിച്ച കൊല്ലം മെഡിസിറ്റി ആശുപത്രിക്കെതിരെ കൊട്ടിയം പൊലീസ് കേസെടുത്തു. ആശുപത്രി മാനേജ്മെന്റിന് വീഴ്ച പറ്റിയെന്ന് പൊലീസ് പറഞ്ഞു. രോഗിയെ കൊണ്ടു വന്ന ആംബുലന്‍സിലെ ഡ്രൈവറുടെ മൊഴിയും രേഖപ്പെടുത്തി. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറുടെയും നഴ്സിന്റെയും മൊഴിയെടുക്കും.
ഐജി മനോജ് എബ്രഹമാണ് കേസെടുക്കാന്‍ കൊല്ലം കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.
Discussion about this post