കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും. ഈ സാഹചര്യത്തില്‍ ദിലീപിനെ കോടതിയില്‍ പോലീസ് നേരിട്ട് ഹാജരാക്കില്ല. വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാവും ഹാജരാക്കുക.റിമാന്‍ഡ് കാലാവധി തീരുന്ന ഇന്നു കോടതിയില്‍ നേരിട്ടു ഹാജരാക്കുന്നതിനു പകരമാണു വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ കേസ് പരിഗണിക്കുന്നത
സുരക്ഷാ പ്രശ്നങ്ങള്‍ പരിഗണിച്ചാണു ദിലീപിനെ കോടതിയിലെത്തിക്കാന്‍ കഴിയില്ലെന്ന് പോലീസ് അറിയിച്ചതോടെയാണ് വീഡിയോ കോണ്‍ഫറന്‍സിങ്ങിന് കോടതി അനുമതി നല്‍കിയത്. ദിലീപിനെ ജയിലിനു പുറത്തെത്തിച്ചാല്‍ കൂടുതല്‍ പ്രതിഷേധം ഉയരാനുള്ള സാധ്യതയുണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.
അതേസമയം, ദിലീപിന്റെ ആരോഗ്യനില തൃപ്തികരമെന്നു ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. രക്തസമ്മര്‍ദം സാധാരണ നിലയിലാണ്. ദിലീപിന്റെ ചെവിയുടെ സന്തുലിതാവസ്ഥ തെറ്റി അവശനിലയിലാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. ഡോ. നിജി വര്‍ഗീസ് ജോഷ്വയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് ഇന്നലെയും ദിലീപിനെ പരിശോധിച്ചത്.
Discussion about this post