ഡല്‍ഹി: സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാക ഉയര്‍ത്താനും ദേശീയ ഗാനം ആലപിക്കാനും യുപിയിലെ എല്ലാ മദ്രസകള്‍ക്കും നിര്‍ദ്ദേശം. യുപി മദ്രസാ ശിക്ഷ പരിഷത്താണ് ഇതു സംബന്ധിച്ച വിഷയത്തില്‍ വിജ്ഞാപനം പുറപ്പെടുവിക്കുകയും മദ്രസകള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തത്.
സ്വാതന്ത്ര്യദിനത്തില്‍ ഇത്തരമൊരു പരിപാടി സംഘടിപ്പിക്കാന്‍ മദ്രസകള്‍ക്ക് നിര്‍ദ്ദേശം ലഭിക്കുന്നത് ഇതാദ്യമായാണ്. നേരത്തെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മദ്രസകളോട് സ്വാതന്ത്യ ദിനത്തില്‍ സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കണമെന്നും സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് ആദരവ് അര്‍പ്പിക്കണമെന്നും വ്യക്തമാക്കിയിരുന്നു.
Discussion about this post