ന്യൂയോര്‍ക്ക്: ജന്മാഷ്ടമി ദിനത്തില്‍ വിശ്വാസികള്‍ക്ക് അമേരിക്കന്‍ കോണ്‍ഗ്രസ് വുമണ്‍ തുള്‍സി ഗബ്ബാര്‍ഡിന്റെ ആശംസകള്‍. അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവതരിച്ച ശ്രീകൃഷ്ണന് ഉദ്ബോധിപ്പിച്ച ഭഗവദ് ഗീത നമുക്കെല്ലാവര്‍ക്കും വേണ്ടിയുള്ളതാണെന്ന് ഗബ്ബാര്‍ഡ് യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. ശ്രീകൃഷ്ണന് നമ്മുടെ സ്നേഹമാണ് ആവശ്യപ്പെടുന്നത്. അദ്ദേഹത്തിന് മറ്റൊന്നും ആവശ്യമില്ല. ശ്രീകൃഷ്ണ ലീലകള്‍ അദ്ദേഹത്തോട് നമ്മളെ കൂടുതല്‍ അടുപ്പിക്കുന്നുവെന്നും ഗബ്ബാര്‍ഡ് സന്ദേശത്തില്‍ പറയുന്നു.
അമേരിക്കന്‍ കോണ്‍ഗ്രസ് പ്രതിനിധിയാകുന്ന ആദ്യ ഹിന്ദുവാണ് തുള്‍സി ഗബ്ബാര്‍ഡ്. ജന പ്രതിനിധി സഭയില്‍ ഭഗവദ് ഗീതയില്‍ തൊട്ടാണ് അവര്‍ സത്യ പ്രതിജ്ഞ ചെയ്തത്.തനിക്ക് ആത്മീയമായി ഏറെ സമാധാനം നല്കുന്ന വിശുദ്ധ ഗ്രന്ഥമാണ് ഭഗവദ് ഗീതയെന്ന് തുളസി പറഞ്ഞിരുന്നു. ജീവിതത്തിന്റെ പല പ്രതിസന്ധി ഘട്ടങ്ങളിലും ഭഗവദ് ഗീത തനിക്ക് തുണയായിട്ടുണ്ടെന്നും തുളസി കൂട്ടിച്ചേര്‍ത്തു.
നേരത്തെ ഒരു നേതാവാകുന്നതിനും അതിനുവേണ്ടിയുള്ള പരിശ്രമത്തിലും തനിക്ക് ഏറെ പ്രചോദനം ഭഗവത്ഗീതയില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്നും അതിനാലാണ് സത്യപ്രതിജ്ഞ ചെയ്യാന്‍ ഗീതയെ തെരഞ്ഞെടുത്തതെന്നും തുളസി വ്യക്തമാക്കിയിരുന്നു.
Discussion about this post