
കാന്‍ഡി: ശ്രീലങ്കക്കെതിരായ മൂന്നാമത്തേയും അവസാനത്തേയും ക്രിക്കറ്റ് ടെസ്റ്റിലും ശ്രീലങ്കയെ തരിപ്പണമാക്കി മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ ഏകപക്ഷീയമായി നേടി. ഇന്നിംഗ്സിനും 171 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ വിജയം. ശ്രീലങ്കയില്‍ ഇന്ത്യയുടെ ആദ്യ സമ്പൂര്‍ണ വിജയമാണിത്.
ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 487നെതിരെ ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 135 റണ്‍സിന് പുറത്തായി. ഫോളോഓണ്‍ ചെയ്ത ശേഷം 352 റണ്‍സിന്റെ കടവുമായി രണ്ടാമിന്നിംഗ്സിനിറങ്ങിയ ലങ്കയ്ക്ക് 181 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ.
28.3 ഓവറില്‍ 68 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ആര്.അശ്വിന്, മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമി എന്നിവരാണ് ശ്രീലങ്കന്‍ ബാറ്റിംഗ് നിരയെ തകര്‍ത്തത്. നിരോഷന്‍ ഡിക്കവെല്ല (41), ദിനേഷ് ചാന്ദിമല്‍ (36), ആഞ്ജലോ മാത്യൂസ് (41) എന്നിവര്‍ക്ക് മാത്രമാണ് ലങ്കന്‍ നിരയില്‍ പിടിച്ചു നില്ക്കാന് ശ്രമിച്ചത്.
Discussion about this post