ഇന്ത്യയുടെ 70-ാം സ്വാതന്ത്ര്യദിനം വര്‍ണാഭമായി രാജ്യമാകെ ആഘോഷിച്ചപ്പോള്‍ ജമ്മു കാശ്മീരില്‍ നിയന്ത്രണങ്ങളോടെയായിരുന്നു ആഘോഷം. വിഘടനവാദികള്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിന് സമരം പ്രഖ്യാപിച്ചതോടെയാണ് സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയത്.
എന്നാല്‍ ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ കശ്മീരി പണ്ഡിറ്റായ സ്ത്രീ ഉറക്കെ ഭാരത് മാതാ കീ ജയ് എന്ന് വിളിക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയല്‍ ചര്‍ച്ചയാവുകയാണ്. ആഘോഷങ്ങളില്ലാതെ വിജനമായ തെരുവില്‍ പട്ടാളക്കരുടെ മധ്യത്തില്‍ നിന്നാണ് അവര്‍ ഭാരത് മാതാ കീ ജയ് എന്ന് വിളിക്കുന്നത്.
ക്രിക്കറ്റ് താരമായ സുരേഷ് റെയ്‌ന ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. ഇത്രയും ധീരയായ വനിതയെ സല്യൂട്ട് ചെയ്യുന്നു എന്ന അടിക്കുറിപ്പോടെയാണ് റെയ്‌ന വീഡിയോ പോസ്റ്റ് ചെയ്തത്. നിങ്ങള്‍ ഇന്ത്യയില്‍ നിന്നല്ലേ എന്നും ഭാരാത് മാതാ കീ ജയ് എന്ന് പറയുന്നത് നമ്മുടെ കര്‍ത്തവ്യമാണെന്നും സ്ത്രീ പട്ടാളക്കരോട് പറയുന്നതായി വീഡിയോയില്‍ കാണാം.
https://twitter.com/ImRaina/status/897675351857418240?ref_src=twsrc%5Etfw&ref_url=http%3A%2F%2Fwww.mathrubhumi.com%2Fsports%2Fsports-extras%2Fsuresh-raina-salutes-kashmiri-pandit-bharat-mata-ki-jai-1.2167981
Discussion about this post